'ചില യഥാസ്തികരുടെ സമ്മർദ്ദത്തിന് സർക്കാരും വിദ്യാഭ്യാസ വകുപ്പും വഴങ്ങേണ്ടതില്ല'; സുംബ ഡാൻസിനെ പിന്തുണച്ച് സ്പീക്കർ എ എൻ ഷംസീർ

Published : Jun 28, 2025, 09:43 PM IST
zumba dance

Synopsis

സുംബ ഡാൻസ് ഒരു കാർഡിയാക് വ്യായാമമാണെന്നും യഥാസ്ഥികരുടെ സമ്മർദ്ദത്തിനു വഴങ്ങേണ്ടതില്ലെന്നും സ്പീക്കർ എ എൻ ഷംസീർ. ആലപ്പുഴ ആരവത്തിന്‍റെ ഭാഗമായി വിദ്യാർത്ഥികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആലപ്പുഴ: സുംബ ഡാൻസ് ഒരു കാർഡിയാക് വ്യായാമമാണെന്നും ചില യഥാസ്തികരുടെ സമ്മർദ്ദത്തിനു സർക്കാരും വിദ്യാഭ്യാസ വകുപ്പും വഴങ്ങേണ്ടതില്ലെന്നും നിയമസഭ സ്പീക്കർ എ എൻ ഷംസീർ. ആലപ്പുഴ നിയമസഭാ മണ്ഡലത്തിലെ ആലപ്പുഴ ആരവത്തിന്‍റെ ഭാഗമായിട്ടുള്ള വിജ്ഞാന ജ്യോതി സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഈ വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടു പരിക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള പി പി ചിത്തരഞ്ജൻ എംഎൽഎ മെറിറ്റ് അവാർഡ് വിതരണം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇസ്ലാം വളരെ പുരോഗമന വീക്ഷണമുള്ള വിശ്വാസമാണെന്നും മതത്തിന്‍റെ കുപ്പായമണിഞ്ഞ ചില യാഥാസ്ഥികരാണ് വിവാദങ്ങൾ ഉണ്ടാകുന്നതെന്നും സ്പീക്കർ പറഞ്ഞു.

ആലപ്പുഴയുടെ അതുല്യ പ്രതിഭകളായ കന്യാകുമാരി എൻ ഐ സി എച്ച് ഇ സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ടെസ്സി തോമസ്, കേന്ദ്രസാഹിത്യ അക്കാദമി യുവപുരസ്‌കാര ജേതാവ് അഖിൽ പി ധർമ്മജൻ എന്നിവരെ ചടങ്ങിൽ സ്പീക്കർ ആദരിച്ചു. വിജ്ഞാന ജ്യോതി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഈ വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടു പരിക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള എം എൽ എ മെറിറ്റ് അവാർഡും നൂറു ശതമാനം വിജയം നേടിയ വിദ്യാലയങ്ങൾക്ക് പ്രിയഗുരുനാഥൻ ജിമ്മി കെ ജോസ് മെമ്മോറിയൽ എൻഡോവ്മെന്‍റ് വിതരണവും മണ്ഡലത്തിൽ മികച്ച നിലയിൽ സേവനം നൽകി വിരമിച്ച അധ്യാപകരെ ആദരിക്കലും നടന്നു.

മണ്ഡലത്തിലെ സ്കൂളുകളിലെ 913 വിദ്യാർഥികൾക്കും 30 വിരമിച്ച അധ്യാപകർകും പി പി ചിത്തരഞ്ജൻ എംഎൽഎ അവാർഡ് നൽകി. നൂറ് ശതമാനം വിജയം കൈവരിച്ച 20 സ്കൂളുകളാണുള്ളത്. എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് കിട്ടിയ 440 വിദ്യാർഥികൾക്കും ഒമ്പത് എ പ്ലസ് കിട്ടിയ 154 വിദ്യാർഥികൾക്കും പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് കിട്ടിയ 202 വിദ്യാർഥികൾക്കും അഞ്ച് എ പ്ലസ് കിട്ടിയ 118 വിദ്യാർഥികൾക്കും ആണ് അവാർഡ് നൽകിയത്.

നഗരസഭ അധ്യക്ഷ കെ കെ ജയമ്മ അധ്യക്ഷത വഹിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത്‌ പ്രസിഡന്‍റ് കെ സുദർശന ഭായി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ റിയാസ്, നഗരസഭാംഗം അഡ്വ. റീഗോ രാജു, , പ്രശസ്‌ത ചലച്ചിത്ര പിന്നണിഗായകൻ കെ.എസ്സ്. സുദീപ് കുമാർ, കഥാകൃത്ത് ഗിരിജ പ്രദീപ്‌, ലജനത്തുൽ മുഹമ്മദിയ്യ മാനേജർ എ.എം. നസീർ, എസ്.ഡി.വി. ട്രസ്റ്റ് പ്രൊഫ എസ്സ്. രാമാനന്ദൻ, എസ്.എൻ.ട്രസ്റ്റ് ടി. പ്രസന്നകുമാർ, സെന്റ് ജോസഫ്‌സ് മാനേജർ സിസ്‌റ്റർ ജെറ്റ്റൂഡ് മൈക്കിൾ, സെന്റ് ജോസഫ്‌സ് പ്രിൻസിപ്പൽ സിസ്‌റ്റർ ഷൈനി തോമസ്, സെന്റ് ജോസഫ്‌സ് ഹെഡ്മിസ്ട്രസ് സിസ്റ്റർ കെ.ജെ സിബി ജോസ് എന്നിവർ പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കുഞ്ഞാലിക്കുട്ടിയുടെ തറവാട് സ്വത്തോ' ? വേങ്ങരയിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ പോസ്റ്റർ
ശ്രീലേഖ കടുത്ത അതൃപ്തിയിൽ, അനുനയിപ്പിക്കാൻ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അടിയന്തരമായി ഇടപെടൽ, വമ്പൻ വാഗ്ദാനങ്ങളെന്ന് വിവരം