'എത്രയും വേഗം പൂര്‍ണ ആരോഗ്യവാനാകട്ടെ'; കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ സന്ദര്‍ശിച്ച് സ്പീക്കര്‍

Published : Oct 15, 2022, 07:52 PM IST
'എത്രയും വേഗം പൂര്‍ണ ആരോഗ്യവാനാകട്ടെ'; കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ സന്ദര്‍ശിച്ച് സ്പീക്കര്‍

Synopsis

കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും സംസാരിച്ചെന്നും മകന്‍ അബ്ദുൽ ഹകീം അസ്‌ഹരി അറിയിച്ചിരുന്നു

കോഴിക്കോട്: ചികിത്സയില്‍ കഴിയുന്ന അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ സന്ദര്‍ശിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍. മൈത്ര ആശുപത്രിയില്‍ എത്തിയാണ് ഷംസീര്‍ എ പി അബൂബക്കർ മുസ്ലിയാരെ കണ്ടത്. എത്രയും വേഗം പൂര്‍ണ ആരോഗ്യവാനായി അദ്ദേഹത്തിന് കർമ്മപഥത്തിലേക്ക് തിരിച്ചെത്താൻ കഴിയട്ടെയെന്ന് സ്പീക്കര്‍ ആശംസിച്ചു.

കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും സംസാരിച്ചെന്നും മകന്‍ അബ്ദുൽ ഹകീം അസ്‌ഹരി അറിയിച്ചിരുന്നു. രക്തസമ്മർദത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കാന്തപുരത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.രക്ത സമ്മർദ്ദത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ആരോഗ്യ നിലയിൽ തൃപ്തികരമായ പുരോഗതിയുണ്ടെന്ന് കഴിഞ്ഞ ദിവസം ആശുപത്രി അധികൃതരും വ്യക്തമാക്കിയിരുന്നു.

സമസ്ത പുറത്തിറക്കിയ വാർത്താക്കുറപ്പിൽ മരുന്നുകളോട് കൃത്യമായി പ്രതികരിക്കുകയും അടുത്ത ബന്ധുക്കളുമായി സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്നും അറിയിച്ചിരുന്നു. ചികിത്സയ്ക്ക് വേണ്ടി രൂപീകരിച്ച പ്രത്യേക മെഡിക്കൽ ബോർഡിന്റെ നിരീക്ഷണത്തിലാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാര്‍.  ആശുപത്രിയുടെ പ്രവർത്തനങ്ങൾക്കും ഉസ്താദിന്റെ ചികിത്സക്കും അസൗകര്യങ്ങൾ ഉണ്ടാകാതിരിക്കാൻ സന്ദർശനം ഒഴിവാക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു.

ബന്ധപ്പെട്ട വിവരങ്ങൾ മർകസ് ഓഫീസിൽ നിന്ന് സമയാസമയങ്ങളിൽ അറിയിക്കുന്നതാണെന്നും മർക്കസ് അധികൃതർ അറിയിച്ചിരുന്നു. കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ രോഗശമനത്തിനായി എല്ലാവരും പ്രാർത്ഥിക്കണമെന്ന് മർകസു സഖാഫത്തി സുന്നിയ്യ അധികൃതർ അഭ്യർത്ഥിച്ചു. കാന്തപുരം എ പി അബൂബക്കർ മുസ്സിയാര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ ആരോഗ്യനിലയിൽ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് മകന്‍

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്പീഡ് ബോട്ട് എടുത്ത് കൊച്ചി തീരത്ത് അടുപ്പിച്ച ഇറാൻ കപ്പലിന്‍റെ ദൃശ്യം പകര്‍ത്തി, അറസ്റ്റിലായ മാധ്യമ പ്രവർത്തകർ റിമാൻഡിൽ
തുട‍ർച്ചയായി കറന്റ് പോയി, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റിൽ 6 പേർ കുടുങ്ങി