മുഖ്യമന്ത്രിയെ ന്യായീകരിച്ച് സ്പീക്കർ; സഭയിലേത് പവർഫുൾ മൈക്ക്, ചില കാര്യങ്ങൾ കേട്ടെന്ന് ഇരിക്കുമെന്ന് തിരുവഞ്ചൂർ; വിഴിഞ്ഞം വിഷയത്തിലും പ്രതികരണം

Published : Jul 02, 2026, 10:52 AM IST
vd satheesan

Synopsis

വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റ വിഷയത്തിലും കുട്ടനാട് അവധി വിവാദത്തിലും മുഖ്യമന്ത്രിയുടെ നിലപാടിനെ പിന്തുണച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സഭയിൽ സന്ദർശകർക്ക് കടുത്ത നിയന്ത്രണമില്ലെന്നും ഉമാ തോമസ് മികച്ച അംഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭയിലെ രേഖകൾക്കാണ് പ്രാധാന്യമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റ വിഷയത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സംസ്ഥാന - കേന്ദ്ര സർക്കാരുകൾ കാര്യങ്ങൾ അറിയണം. സംസ്ഥാന സർക്കാർ അറിയാതെ ഒന്നും ചെയ്യാൻ പാടില്ല. നിബന്ധനകൾ അനുസരിച്ച് കാര്യങ്ങൾ മുന്നോട്ടു പോകണം. ഭൂമി അന്യാധീനപ്പെട്ട് പോകരുത്. മുഖ്യമന്ത്രി പറഞ്ഞത് പൂർണ്ണമായും താൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.

കത്ത് ലഭിച്ചാൽ എടുക്കേണ്ട നിലപാട് സർക്കാരാണ് പറയേണ്ടത്. ഒരു കാലഘട്ടത്തിൽ ഭൂമി നൽകി. ആ ഭൂമി ചിലരുടെ കൈയിൽ മാത്രം നിലനിൽക്കുന്നത് ശരിയല്ല. കരാർ പാലിച്ച് മുന്നോട്ടുപോകണം എന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു. സഭയിൽ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന വിഷയത്തിലും സ്പീക്കര്‍ പ്രതികരിച്ചു. സഭയിൽ സന്ദർശകർക്ക് കടുത്ത നിയന്ത്രണം ഉണ്ടാകില്ല. റീസണബിൾ നിയന്ത്രണം ഉണ്ടാകണം. സഭയല്ലേ, ജനങ്ങളുടെ വകയാണ് എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

കുട്ടനാട് അവധി വിവാദത്തിൽ ശ്രദ്ധേയമായ പ്രതികരണമാണ് തിരുവഞ്ചൂരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത്. നിയമസഭയിലേത് പവർഫുൾ മൈക്കാണ്. ചില കാര്യങ്ങൾ കേട്ടെന്ന് ഇരിക്കും. നിയമസഭയുടെ രേഖയിൽ വരുന്നതിന് മാത്രമാണ് പ്രാധാന്യമുള്ളത്. ഇരിക്കുന്ന സീറ്റിൽ ഇരുന്ന് സംസാരിച്ചാൽ മാത്രമേ നിയമസഭാ രേഖകളിൽ വരു. മൈക്ക് ഓഫ് ആകുമ്പോൾ എന്തെല്ലാം പറയും. വിഷയത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പുറത്ത് മറ്റൊരു വിശദീകരണം വേണ്ടെന്നും നിയമസഭാ രേഖയിൽ മുഖ്യമന്ത്രി അവസാനം പറഞ്ഞ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

മുൻമന്ത്രി കെ രാജനെ താൻ പ്രോത്സാഹിപ്പിച്ചതേ ഉള്ളൂ. സഭ നടുത്തളത്തിൽ നടക്കുന്നതിന് ചില നിയന്ത്രണങ്ങൾ ഉണ്ട്. ഉമാ തോമസ്, ഉമാ തോമസിന്‍റെ സീറ്റിൽ ആണ് ഇരുന്നത്. ഉമ്മ തോമസിന്‍റെ സീറ്റിന് മുന്നിലൂടെ നടന്നു പോകുന്ന ആളുകളെ കുറിച്ചാണ് താൻ പറഞ്ഞത്. ഏറ്റവും നല്ല നിയമസഭാ അംഗങ്ങളിൽ ഒരാളാണ് ഉമാ തോമസെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആദ്യം ആർജെഡി ആവശ്യപ്പെട്ടു, ഇപ്പോൾ ജെഡിയു രം​ഗത്തെത്തി, മോദി കേൾക്കുമോ? നിതീഷ് കുമാറിനെ ഉപപ്രധാനമന്ത്രിയാക്കണമെന്ന് ആവശ്യം
വെള്ളാപ്പള്ളിയുടെ പത്മഭൂഷൻ റദ്ദാക്കണമെന്ന് പൊതുതാൽപര്യ ഹർജി, നിലപാട് വ്യക്തമാക്കി ഹൈക്കോടതി