ചോദ്യോത്തര വേളയിലെ ബഹളം മൂലം സഭ നടപടി ഉപേക്ഷിക്കല്‍: കീഴ്‍വഴക്കം ഉണ്ടെന്ന് സ്പീക്കറുടെ ഓഫീസ്

Published : Jul 06, 2022, 10:15 AM ISTUpdated : Jul 06, 2022, 01:18 PM IST
ചോദ്യോത്തര വേളയിലെ ബഹളം മൂലം സഭ നടപടി ഉപേക്ഷിക്കല്‍: കീഴ്‍വഴക്കം ഉണ്ടെന്ന് സ്പീക്കറുടെ ഓഫീസ്

Synopsis

സഭ പിരിഞ്ഞതിനെ ന്യായീകരിച്ചു നിയമ സഭ സെക്രട്ടേറിയേറ്റ്. 2001 ഒക്ടോബറിൽ അഞ്ച് ദിവസവും 2013 ജൂൺ 18നും സമാന സാഹചര്യം ഉണ്ടായെന്നു വിശദീകരണം

തിരുവനന്തപുരം; ഭരണഘടനക്കെതിരെ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാന നിയമസഭ ഇന്ന് വെറും 8 മിനിറ്റ് മാത്രമാണ് ചേര്‍ന്നത്. ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ തന്നെ അംബേദ്കറുടെ ചിത്രവുമായി പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രതിപക്ഷ ബഹളത്തിന്‍റെ ദൃശ്യങ്ങള്‍ സഭ ടിവിയില്‍ കാണിച്ചില്ല. മാത്രമല്ല നടപടിക്രമങ്ങള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കി  സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.

സ്പീക്കറുടെ നടപടി അസാധാരണമാണെന്ന് വിമര്‍ശനമുയര്‍ന്നു. ഈ സാഹചര്യത്തിലാണ് സ്പീക്കറുടെ ഓഫീസ് വിശദകരണവുമായി രംഗത്ത് വന്നത്.ചോദ്യോത്തര വേളയിലെ ബഹളം മൂലം സഭ നടപടി ഉപേക്ഷിച്ച കീഴ്വഴക്കം ഉണ്ടെന്നു സ്പീക്കരുടെ ഓഫീസ് വ്യക്തമാക്കി. 2001 ഒക്ടോബറിൽ അഞ്ച് ദിവസവും 2013 ജൂൺ 18നും സമാന സാഹചര്യം ഉണ്ടായെന്നും നിയമസഭ സെക്രട്ടേറിയേറ്റ്  വ്യക്തമാക്കി.

 

ചോദ്യോത്തര വേളയിൽ തന്നെ പ്രതിപക്ഷ പ്രതിഷേധത്തിന് കേരള നിയമസഭ ഇതിന് മുമ്പും സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും വിഷയം ഉന്നയിക്കാൻ പോലും പ്രതിപക്ഷത്തിന് അവസരം നൽകാതെ നിയമസഭ പിരിയുന്നത് അപൂർവമാണ്.  സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കർ പ്രഖ്യാപിച്ചതോടെ പ്രതിപക്ഷം പ്രകടനമായി പുറത്തിറങ്ങി. നിയമസഭാ വളപ്പിലെ അംബേദ്‍കർ പ്രതിമയ്ക്ക് താഴെ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം എത്തി. ജയ് ഭീം മുദ്രാവാക്യം മുഴക്കിയും ഭരണഘടനാ ശിൽപ്പിയുടെ ഫോട്ടോ ഉയർത്തിയും ആയിരുന്നു പ്രതിപക്ഷ പ്രതിഷേധം.

അതേസമയം, സ്പീക്കറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതികരിച്ചു. മന്ത്രി സജി ചെറിയാന്റെ രാജിയിൽ കവിഞ്ഞ് ഒന്നുമില്ല. മന്ത്രി പറഞ്ഞത്, ആർഎസ്എസിന്റെ അഭിപ്രായമാണ്. ഇത്തരത്തിൽ പറയാൻ ആരാണ് സജി ചെറിയാന് ധൈര്യം നൽകിയതെന്നും വി.ഡി.സതീശൻ ചോദിച്ചു.

 

സ്പീക്കറുടേത് അപ്രതീക്ഷിത നീക്കം

നേരത്തെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭയ്ക്കകത്ത് ശക്തമായ പ്രതിഷേധം നടത്താനുള്ള തീരുമാനവുമായിട്ടായിരുന്നു പ്രതിപക്ഷം എത്തിയത്. അടിയന്തര പ്രമേയ നോട്ടീസ് നൽകാനും ചോദ്യോത്തരവേള മുതൽ പ്രതിഷേധം ശക്തമാക്കാനുമായിരുന്നു തീരുമാനം. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിയെ പുറത്താക്കാത്ത മുഖ്യമന്ത്രിയുടെ നടപടിയെ അടക്കം വിമർശിച്ചായിരുന്നു നോട്ടീസ്. എന്നാൽ സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്ക‌ർ  പ്രഖ്യാപിച്ചതോടെ ഈ നീക്കം പാളി. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷ എംഎൽഎമാർ പ്രതിഷേധം തുടർന്നതോടെ നേരിടാൻ ഭരണപക്ഷവും എഴുന്നേറ്റിരുന്നു. ഇതിന് പിന്നാലെയാണ് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്പീക്കർ പ്രഖ്യാപിച്ചത്. 

മന്ത്രി സജി ചെറിയാന്‍റെ ഭരണഘടന വിരുദ്ധ പ്രസംഗം പൊലീസ് പരിശോധിക്കും; കേസെടുക്കുന്നതിൽ നിയമോപദേശം തേടും

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളത്തിൽ നിന്നുള്ള മാലിന്യം നിറച്ച് ട്രക്ക് തമിഴ്നാട്ടിലേക്ക്, മുല്ലപ്പെരിയാറിന് ചേര്‍ന്ന് സ്ഥലങ്ങളിൽ കയ്യോടെ പിടികൂടി തമിഴ്നാട് പൊലീസ്
പടിക്കംവയലിൽ നിന്ന് കാണാതായ തോട്ടം കാവൽക്കാരനെ കണ്ടെത്തി; പ്രദേശത്ത് കടുവാ സാന്നിധ്യം, നാട്ടുകാർക്ക് ജാ​ഗ്രത നിർദേശം