ഇ എം എസ് തങ്ങളെ വെറുതെ വിട്ടു, ടി പി കേസിൽ ഒരു ഒത്തു തീർപ്പുമുണ്ടായിട്ടില്ല, പിണറായിയെക്കുറിച്ച് നല്ല മതിപ്പാണ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ

Published : Nov 15, 2026, 06:13 PM IST
Thiruvanchoor in Nerrekha

Synopsis

കാലടി സർവകലാശാലയിലെ പ്രതിഷേധത്തിൽ ഇ എം എസ് കാലത്തെക്കുറിച്ച് ഓർമ്മിപ്പിച്ച് സ്പീക്കർ, ടി പി കേസിൽ ഗൂഡാലോചന ഉണ്ടെന്ന് പാർട്ടിയിൽ നിന്നുള്ളവിമർശനത്തെ തള്ളുകയാണ് അദ്ദേഹം. എല്ലാവരെയും ഒപ്പം കൊണ്ടുപോകാനാണ് ശ്രമമെന്നും ഏഷ്യാനെറ്റ് ന്യൂസിൻ്റെ നേർരേഖ എന്ന് പരിപാടിയിൽ എസ് അജിത്കുമാറിനോട് സംസാരിക്കുകയായിരുന്നു

തിരുവനന്തപുരം കാലടി സർവകലാശാലയിലെ വിദ്യാർത്ഥി പ്രതിഷേധത്തിൽ സർക്കാർ നിലപാടിനെ ഇ എം എസ് കാലത്തെ അനുഭവം ഓ‍ർമിപ്പിച്ച് സ്പീക്കറുടെ മറുപടി. ഏഷ്യാനെറ്റ് ന്യൂസിൻ്റെ നേർരേഖയിലായിരുന്നു തിരുവഞ്ചൂരിൻ്റെ ഓ‍ർമപ്പെടുത്തൽ. അന്ന് താനുൾപ്പടെയുള്ള കെ എസ് യു പ്രവർത്തകർ കോട്ടയത്തെത്തിയ മുഖ്യമന്ത്രി ഇ എം എസിന് നേരെ പ്രതിഷേധിച്ചു. തലേ ദിവസം ഉണ്ടായ വെടിവയ്പിലായിരുന്നു പ്രതിഷേധം. പാർട്ടി തീരുമാനപ്രകാരമാണ് നടപടി. തങ്ങളെ പൊലീസ് പിടിച്ച് കൊണ്ട് പോയി. എന്നിട്ട് മറ്റൊരു വഴി വെട്ടിയാണ് ഇ എം എസിനെ അവിടെ നിന്ന് മാറ്റിയത്. പോകുമ്പോൾ അദ്ദേഹം മറ്റൊന്നു കൂടി ചെയ്തു. വിദ്യാർത്ഥികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു.താനും പിന്നീട് ആഭ്യന്തരമന്ത്രിയായില്ല ഏതൊക്കെ രൂപത്തിൽ വേണമെങ്കിലും തങ്ങളെ കേസിൽ പെടുത്താമായിരുന്നു. അതൊന്നും ചെയ്യാതെ വിട്ടില്ലേ. അതിനെ താൻ ഇപ്പോഴും നന്ദിയോടെ ഓ‍ർക്കുന്നു. എന്നാൽ ഇപ്പോഴത്തെ സമരവുമായി അതിനെ താരതമ്യം ചെയ്യരുത്. അത് ഇ എം എസാണെന്ന് ഓ‍ർക്കണം. അത്തരത്തിൽ ഒരു സമീപനം ആ പാ‍ർട്ടിയിൽ പെട്ട ആൾക്കാർക്കും ഉണ്ടാകണമെന്നില്ലല്ലോയെന്നും സ്പീക്കർ പറഞ്ഞു.

ഒരു ഒത്തുതീർപ്പുമില്ല

ടിപി കേസിൽ ഒരു ഒത്തുതീ‍ർപ്പും ഉണ്ടായിട്ടില്ലെന്ന് തിരുഞ്ചൂർ പറഞ്ഞു. . ​ഗൂഡാലോചന നടത്തിയ ആളെയും ഉൾപ്പടെ ശിക്ഷിച്ചു. അത് ആദ്യമാണ്. എല്ലാ ആളുകളും ശിക്ഷിക്കപ്പെട്ടു. ശിക്ഷയിൽ ഒത്തുതീർപ്പുണ്ടോ. സർക്കാർ നിലപാട് കോടതി പൂ‍ർണ്ണമായും അം​ഗീകരിച്ചു. കോടതി ശിക്ഷ കേസാണിത് അടഞ്ഞ അധ്യായമായതിനാൽ ഇതിനേക്കുറിച്ച് കൂടുതൽ പറയുന്നില്ല. സർക്കരിലെയും യുഡിഎഫിലെയും അഭിപ്രായവ്യത്യാസത്തെക്കുറിച്ചുള്ള ചോദ്യത്തിന് താൻ രാഷ്ട്രീയ കാര്യത്തെക്കുറിച്ച് ഇപ്പോൾ പറയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്നെ നിയമിച്ച ആളുകൾ ചോദിച്ചാൽ പറയും. എന്നാൽ ഹൈക്കമാൻഡ് ചോദിക്കാനുള്ള സാധ്യത ഇല്ല.

ജനങ്ങളെ ഇഷ്ടപ്പെടുന്ന രീതിയിൽ പ്രവ‍‍ർത്തിക്കാനാണ് ശ്രമം. ജനങ്ങളുടെ അഭിലാഷവും ഇഷ്ടവുമാണ് ജനപ്രതിനിധികളും കൊണ്ടുവരുന്നത്. ജനപ്രതിനിധികളെ നിയന്ത്രിക്കലല്ല. ​ഗിവ് ആൻ്റ് ടേക്കാണ് നിയമസഭയിൽ നടക്കുന്നത്. അതിൽ വിജയിക്കുമെന്നാണ് കരുതുന്നത്. 1991 മുതൽ താൻ ജനപ്രതിനിധിയാണ്. അതിനാൽ പ്രതിപക്ഷത്തായാലും ഭരണപക്ഷത്തായാലും ജനങ്ങളുടെ വിഷയമങ്ങൾ അറിയിക്കുമ്പോൾ അവരുടെ ആവശ്യങ്ങൾ അം​ഗീകരിച്ച് കൊടുക്കലാണ് പ്രധാനം.

ചോദ്യം വക്കം പുരുഷോത്തമൻ കൃത്യമായി സഭ നിയന്ത്രിച്ചിരുന്ന ആളാണ്. അത് മാതൃകയാക്കാമോ

ഉത്തരം വക്കം പുരുഷോത്തമൻ സ്പീക്കറായിരുന്നപ്പോൾ കൃത്യമായി നിയന്ത്രിച്ചിരുന്നു. അത് അദ്ദേഹത്തിൻ്റെ ശൈലി. അദ്ദേഹത്തിന് വേറെ കാഴ്ചപ്പാടാണ്. താൻ വിദ്യാ‍ർത്ഥി പ്രസ്ഥാനത്തിലൂടെ വന്നതാണ് അതിനാൽ വേറെ കാഴ്ചപ്പാടാണ്. തനിക്ക് പൊതുവികാരം കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല.

ചോദ്യം മന്ത്രി പി കെ ബഷീറിന് ഇടക്ക് സഭ നിയന്ത്രിക്കേണ്ടി വന്നു

ഉത്തരം. ബഷീ‍ർ രസികനായ അം​ഗമാണ്. അദ്ദേഹത്തിൻ്റെ മുന്നിലൂടെ രണ്ട് മൂന്ന് പേർ നടന്ന് വന്നു. അപ്പോൾ പോയി സീറ്റിലിരിക്കെന്ന് പറഞ്ഞു. അതൊരു ബഹത്തിലേക്ക് പോകാതിരിക്കാൻ ഞാൻ അതിന് അങ്ങയെ ചുമതലപ്പെടുത്തിയെന്ന് പറഞ്ഞ് സ്ഥിതി ശാന്തമാക്കി.

ചോദ്യം പിണറായിയെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടുണ്ടോ

‌ഉത്തരം ഒരു വശത്ത് സഭാ നേതാവും മുഖ്യമന്ത്രിയും മറുവശത്ത് പ്രതിപക്ഷനേതാവ്. സ്വാഭാവികമായി ഈ രണ്ട് പേർക്കും ഒരു പ്രാധാന്യം കൂടുതലുണ്ട്.

പിണയായിയെക്കുറിച്ച് നല്ല മതിപ്പാണ്. അതിദീ‍ർഘമായി കേരളരാഷ്ട്രീയത്തിൽ നിൽക്കുന്നയാളാണ്. കെ എസ് വൈ എഫിൻ്റെ ഭാരവാഹിയായിരിക്കുന്ന കാലം മുതൽ എനിക്ക് കേട്ടറിയം. അതിന് ശേഷം വ്യക്തിപരമായി അറിയാം. അദ്ദേഹം വിശ്വസിക്കുന്ന പ്രസ്ഥാനത്തിന് വേണ്ടി സ‍ർവസ്വവും തൃജിച്ച് നിൽക്കുന്ന ആളാണ്. രണ്ട് പ്രാവശ്യം മുഖ്യമന്ത്രിയായ ആൾ പ്രതിപക്ഷനേതാവായി വരുന്ന ആളല്ലേ. അദ്ദേഹത്തിന് പ്രാധാന്യം കൊടുക്കേണ്ട ആളല്ലേ. അത് പോലെയാണ് മുഖ്യമന്ത്രി. പ്രതിപക്ഷനേതാവിനേക്കാൾ ഒരു പടി പ്രിവിലേജുണ്ട്.

ചോദ്യം. ‌താങ്കളെക്കാൾ ജൂനിയറായ ആളാണ് മുഖ്യമന്ത്രി എന്നതിൽ ബുദ്ധിമുട്ടുണ്ടോ

ഉത്തരം താൻ സഭയിൽ വന്നിട്ട് ഏറെ നാളായി. 1991ൽ സഭയിൽ വന്നതാണ്. എന്നാൽ മുഖ്യമന്ത്രിയെ നിയസഭ കക്ഷി തെരഞ്ഞെടുത്തതാണ്. അദ്ദേഹത്തിന് പ്രാധാന്യം കൊടുക്കണം. അതിൽ സീനിയറൊന്നുമില്ല.

ബസേലിയസ് കോളേജിൽ പഠിക്കുമ്പോൾ വിദ്യാ‍ർത്ഥി സംഘർഷത്തിനിടെ കൊട്ടിടത്തിന് മുകളിൽ നിന്ന് താഴെ ഇട്ടതാണ്. എന്തുകൊണ്ടോ രക്ഷപ്പെട്ടു. പക്ഷെ ഇപ്പോൾ അതേക്കുറിച്ച് പറയുന്നില്ല. അതിൽ ഉൾപ്പെട്ട പലരും തൻ്റെ അടുത്ത സുഹൃത്തുക്കളാണ്. എ കെ ആൻ്റണി തന്നെ മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തത്തിൽ പരിഭവമില്ല. എന്നാൽ അടൂരിൽ തനിക്ക് സീറ്റ് കിട്ടുന്നതിന് ആൻ്റണിയാണ് ശ്രമിച്ചതെന്നും തിരുവഞ്ചൂർ പറഞ്ഞു.

സ്പീക്കർ കസേരയിൽ നിന്ന് മന്ത്രി പദവിയിലേക്ക് എത്തുമോ എന്ന് ചോദ്യത്തിന് തന്നെ സ്പീക്കറാക്കിയത് പാർട്ടിയാണ് താൻ കടന്ന് ചിന്തിക്കാൻ സ്വപ്നജീവിയല്ല. ആ അജണ്ട ഇവിടെ തുറന്നിട്ടേയില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു. കെ പി സിസി അധ്യക്ഷപദവി ഒഴിച്ചിടുന്നത് ശരിയല്ല. എന്നാൽ എത്രയും പെട്ടെന്ന് തീരുമാനം വരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മകളുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയെന്ന് അമ്മ യശോദ, ഒരിഞ്ച് പിന്നോട്ടില്ലെന്ന് വളർമതി ആരോ​ഗ്യസ്ഥിതിയിൽ ആശങ്ക
ജുനൈദിന്‍റെ മരണത്തിൽ കെഎസ്ഇബിക്കെതിരെ തിരൂരങ്ങാടിയിൽ പ്രതിഷേധം കനക്കുന്നു, അന്വേഷണത്തിന് ഉത്തരവിട്ട് വൈദ്യുതി മന്ത്രി; 'വീഴ്ചയുണ്ടെങ്കിൽ കർശന നടപടി'