
തിരുവനന്തപുരം: മന്ത്രി എംബി രാജേഷിനെ നിയമസഭയിലെ ' ചട്ടം പഠിപ്പിച്ച് ' എഎൻ.ഷംസീർ.ചർച്ചക്കിടെ സ്പീക്കറുടെ അനുവാദം ഇല്ലാതെ പ്രതിപക്ഷം ചോദ്യം ഉന്നയിക്കുക , മന്ത്രി മറുപടി പറയുക.ഇങ്ങനെ ചെയ്താൽ ഇനി മന്ത്രിക്ക് ഉൾപ്പെടെ മൈക്ക് ഇനി മുതൽ നൽകില്ലെന്ന് സ്വീക്കർ മുന്നറിയിപ്പ് നല്‍കി.ക്ഷമ ചോദിക്കുന്നുവെന്ന് എം.ബി. രാജേഷ് പറഞ്ഞു. ക്ഷമയുടെ കാര്യമല്ല ഇനി മുതൽ അനുസരിക്കണം എന്ന് എഎൻ ഷംസീർ പറഞ്ഞു.തിരുവഞ്ചൂരിന്‍റെ ചോദ്യവും മന്ത്രി മറുപടി നൽകിയതുമാണ് സ്പീക്കറെ ചൊടിപ്പിച്ചത്.പരസ്പരം ഉള്ള ഷട്ടിൽ കളിയല്ല നിയമസഭയിയെ ചർച്ചയെന്നും സ്പീക്കർ ഓര്‍മ്മിപ്പിച്ചു.ലഹരി വ്യാപനവും സംസ്ഥാനത്ത് അക്രമസംഭവങ്ങള്‍ കൂടുന്നതും സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്‍റെ ചര്‍ച്ചക്കിടയൊയിരുന്നു സ്പീക്കറുടെ ഇടപെടല്‍
ലഹരിക്കെതിരെ പല പദ്ധതികള്‍ ഉണ്ടെങ്കിലും അതൊന്നും സ്കൂളുകളിൽ നടപ്പാകുന്നില്ലെന്ന് പ്രതിഭ ഹരി പറഞ്ഞു.വേണ്ടത്ര പരിശോധന നടത്തിയാണോ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത് എന്ന് പരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.പകപോക്കൽ കേസുകളിൽ നടപടി ഉണ്ടായിട്ടുണ്ടെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ് മറുപടി നല്‍കി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam