കേരള പൊലീസ് ഉത്തരവിറക്കി, ഗൺമാന്‍മാരുടെ 'രക്ഷാപ്രവർത്തനം' അന്വേഷിക്കാൻ 6 അംഗ സംഘം, ഷൗക്കത്തലി നയിക്കും, ബൈജു പൗലോസ് അന്വേഷണ ഉദ്യോഗസ്ഥൻ

Published : May 19, 2026, 03:36 PM IST
gunman

Synopsis

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഷൗക്കത്തലിയുടെ നേതൃത്വത്തിൽ, ബൈജു പൗലോസ് അന്വേഷണ ഉദ്യോഗസ്ഥനായ 6 അംഗ സംഘമാണ് കേസ് അന്വേഷിക്കുക. പിണറായി 'രക്ഷാപ്രവർത്തനം' എന്ന് വിശേഷിപ്പിച്ച ഈ സംഭവത്തിൽ ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്

തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ ആലപ്പുഴയിൽ വെച്ച് ഗൺമാൻമാർ യൂത്ത് കോൺഗ്രസ് - കെ എസ്‌ യു പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോ​ഗിച്ചു. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ് പി ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. ഡി വൈ എസ് പി ബൈജു പൗലോസായിരിക്കും അന്വേഷണ ഉദ്യോഗസ്ഥൻ. ഇത് സംബന്ധിച്ച് കേരള പൊലീസ് ഉത്തരവിറക്കി. ബൈജു പൗലോസ് അടക്കമുള്ള 6 ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് ഗൺമാന്‍മാരുടെ 'രക്ഷാപ്രവർത്തനം' അന്വേഷിക്കുക. കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് - കെ എസ്‌ യു പ്രവർത്തകരെ ഗൺമാൻമാർ മർദ്ദിച്ചതിനെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ 'രക്ഷാപ്രവർത്തനം' എന്ന് വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു. രണ്ടാഴ്ചക്കിടയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഒരു മാസത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയായി വി ഡി സതീശൻ അധികാരമേറ്റതിന് പിന്നാലെ ഇക്കാര്യത്തിൽ പുനരന്വേഷണം ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു.

ഗൺമാന്‍മാരുടെ 'രക്ഷാപ്രവർത്തനം' ഇങ്ങനെ

പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കവെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ച പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദ്ദിക്കുകയായിരുന്നു. 2023 ഡിസംബറിലാണ് സംഭവമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിവന്നാണ് ഗൺമാൻമാർ പ്രതിഷേധക്കാരെ മർദ്ദിച്ചത്. മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ഗൺമാൻമാർ ചെയ്തതെന്നും, അത് ഒരു 'രക്ഷാപ്രവർത്തന'മാണെന്നും പറഞ്ഞ് മുഖ്യമന്ത്രി ഗൺമാൻമാരുടെ നടപടിയെ ന്യായീകരിക്കുകയാണുണ്ടായത്. ഇതിൽ കോൺഗ്രസ് നേതാക്കൾ വലിയ പ്രതിഷേധമുയർത്തി. പൊലീസ് നടപടിയെടുക്കാതിരുന്നതിനെ തുടർന്ന്, മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിച്ചു. തുടർന്ന് കോടതി നിർദ്ദേശപ്രകാരം ഗൺമാൻമാർക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മധ്യപ്രദേശ് പൊലീസ് സ്വൈര്യജീവിതം അനുവദിക്കുന്നില്ല'; കുംഭമേള വൈറൽ താരവും ഭർത്താവും കോടതിയിൽ
'വടശേരി ദാമോദരൻ മേനോൻ സതീശൻ' സത്യപ്രതിജ്ഞ, 'പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്തതാണ് നല്ലത്'; മുഖ്യമന്ത്രിക്ക് പരോക്ഷ വിമർശനം