മിഠായി തെരുവില്‍ സ്പെഷ്യൽ ബ്രാഞ്ച് പരിശോധന; അനധികൃത നിര്‍മാണങ്ങള്‍ വ്യാപകമെന്ന് കണ്ടെത്തല്‍

Published : Oct 19, 2021, 03:48 PM IST
മിഠായി തെരുവില്‍ സ്പെഷ്യൽ ബ്രാഞ്ച് പരിശോധന; അനധികൃത നിര്‍മാണങ്ങള്‍ വ്യാപകമെന്ന് കണ്ടെത്തല്‍

Synopsis

മിഠായിതെരുവിന് സമീപത്തെ മൊയ്ദീൻ പള്ളി റോഡിലെ തീപിടുത്തത്തിന് പിന്നാലെയായിരുന്നു സ്പെഷ്യൽ ബ്രാഞ്ചിന്‍റെ നേതൃത്വത്തിൽ പൊലീസ് മിഠായി തെരുവിലെ മുഴുവൻ കടകളിലും പരിശോധന നടത്തിയത്. 

കോഴിക്കോട്: മിഠായി തെരുവിൽ (Mittayitheruve) അനധികൃത നിർമ്മാണങ്ങൾ വ്യാപകമാണെന്ന് പൊലീസിന്‍റെ (police) പരിശോധനാ റിപ്പോർട്ട്. മിഠായി തെരുവിലെ തുടർച്ചയായ തീപിടുത്തത്തിന്‍റെ പശ്ചാത്തലത്തിൽ സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവി ഉടൻ ജില്ലാ കളക്ടർക്ക് കൈമാറും. മിഠായി തെരുവിന് സമീപത്തെ മൊയ്ദീൻ പള്ളി റോഡിലെ തീപിടുത്തത്തിന് പിന്നാലെയായിരുന്നു സ്പെഷ്യൽ ബ്രാഞ്ചിന്‍റെ നേതൃത്വത്തിൽ പൊലീസ് മിഠായി തെരുവിലെ മുഴുവൻ കടകളിലും പരിശോധന നടത്തിയത്. 

നിരവധി നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. മിക്ക കടകളും അഗ്നിരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രവർത്തിക്കുന്നത്. ഷോട്ട് സർക്യൂട്ട് അടക്കമുണ്ടാവാൻ സാധ്യതയുള്ള തരത്തിൽ വൈദ്യുതി സംവിധാനങ്ങൾ പലയിടങ്ങളിലും താറുമാറായി കിടക്കുകയാണ്. സാധനങ്ങൾ കുന്നുകൂടി കിടക്കുന്നതിനാൽ തീപിടുത്തം ഉണ്ടായാൽ പെട്ടെന്ന് പടരാനുള്ള സാധ്യതയും കൂടുതലാണ്. അഞ്ഞൂറ് പേജുള്ള പരിശോധനാ റിപ്പോർട്ടാണ് സ്പെഷ്യൽ ബ്രാഞ്ച് എസിപി എ ഉമേഷ് കമ്മീഷണർക്ക് കൈമാറിയത്. ഈ റിപ്പോർട്ട് കളക്ടർക്കും അഗ്നിരക്ഷാ സേന ജില്ല മേധാവിക്കും കോർപ്പറേഷൻ മേയർക്കും സമർപ്പിക്കും. അതിന് ശേഷമായിരിക്കും ഏത് തരത്തിലുള്ള നടപടികൾ വേണമെന്ന കാര്യത്തിൽ തീരുമാനമുണ്ടാവുക.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി
മലയാളത്തിന്‍റെ ശ്രീനിക്ക് വിട; സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ, അന്ത്യാഞ്ജലി അർപ്പിച്ച് മലയാളക്കര