
കൊച്ചി: പ്രവാസ ലോകത്ത് ഓണം ആഘോഷമാക്കാൻ ഓണസദ്യയ്ക്കാവശ്യമായ പഴം, പച്ചക്കറി, വാഴയില തുടങ്ങിയ വിഭവങ്ങളുമായി ലുലുവിന്‍റെ പ്രത്യേക കാർഗോ വിമാനം കൊച്ചിയിൽ നിന്ന് പുറപ്പെട്ടു. നാഷണൽ എയർലൈൻസിന്‍റെ കാർഗോ വിമാനത്തിലാണ് 45 ടൺ പഴം, പച്ചക്കറി വിഭവങ്ങൾ കയറ്റി അയച്ചത്. സദ്യയ്ക്കാവശ്യമായ വിഭവങ്ങളാണ് വിമാനത്തിലുള്ളത്. ഇതിന് പുറമെ 60 ടൺ പഴം, പച്ചക്കറി, വാഴയിലകൾ എന്നിവയുമായി മറ്റൊരു കാർഗോ വിമാനം ഓഗസ്റ്റ് 20ന് കൊച്ചിയിൽ നിന്ന് പുറപ്പെടും.
ലുലു ഫെയർ എക്സ്പോർട്ടിന്റെ നേതൃത്വത്തിൽ മൂന്ന് ലക്ഷത്തിലധികം പഴം-പച്ചക്കറി വിഭവങ്ങളാണ് ഗൾഫ് രാജ്യങ്ങളിലെ ലുലു സ്റ്റോറുകളിലേക്ക് എത്തിക്കുന്നത്. ഓണക്കാലത്ത് പ്രവാസി മലയാളികൾക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടത്തുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് പ്രവാസികളുടെ ഓണം കേമമാക്കാൻ ജി സി സിയിലെ ലുലു സ്റ്റോറുകൾ സജ്ജമായിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam