എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു മുഖ്യമന്ത്രി; നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

Published : Aug 18, 2026, 08:03 PM IST
VD Satheesan

Synopsis

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തി. തുറമുഖത്തിന്റെ സമഗ്ര മുന്നേറ്റത്തിനായി ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിന് പ്രഥമ പരിഗണന നൽകുമെന്നും നിക്ഷേപകർക്ക് എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ചു മുഖ്യമന്ത്രി വി ഡി സതീശൻ മേഖലയിലെ നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തി. വിഴിഞ്ഞം സീപോർട്ട് ഇന്റർനാഷണൽ ലിമിറ്റഡ് ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. വിഴിഞ്ഞം തുറമുഖത്തിന്‍റെ സാധ്യതകളും ഭാവിയിൽ ലക്ഷ്യമിടുന്ന വികസന പ്രവർത്തനങ്ങളും വിശദമാക്കിയ മുഖ്യമന്ത്രി നിക്ഷേപകർക്കായി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

വിഴിഞ്ഞം തുറമുഖത്തിന്റെ സമഗ്ര മുന്നേറ്റത്തിനായി ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും ഇതിനായുള്ള നടപടികൾ വേഗത്തിൽ നടന്നുവരികയാണെന്നും അറിയിച്ചു. വ്യവസായ വാണിജ്യ മേഖലയിൽ നിർണായകമായ വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി സർക്കാർ നിരന്തര ഇടപെടലുകൾ നടത്തിവരികയാണെന്നും നിക്ഷേപകർക്കുള്ള അനുകൂല സാഹചര്യങ്ങൾ ഒരുക്കുമെന്നും വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ചരക്കു നീക്കം സുഗമമാക്കുന്നതിന് റെയിൽ, റോഡ് കണക്ടിവിറ്റി വിപുലമാക്കണമെന്നും വിഴിഞ്ഞം ഇക്കോസിസ്റ്റം വികസിപ്പിക്കണമെന്നുമുൾപ്പെടെയുള്ള ആവശ്യകതകൾ നിക്ഷേപകർ ഉന്നയിച്ചു. എം വിൻസെന്റ് എം എൽ എ, തുറമുഖ വകുപ്പ് സെക്രട്ടറി രത്തൻ യു ഖേൽക്കർ, വിഴിഞ്ഞം സീപോർട്ട് ഇന്റർനാഷണൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ജെറോമിക് ജോർജ്, അദാനി പോർട്‌സ് സി ഇ ഒ അശ്വനി ഗുപ്ത, അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് സി ഇ ഒ പ്രദീപ് ജയരാമൻ, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചൊക്ലിയിൽ നിന്ന് കാണാതായ 17-കാരൻ മൈസൂരുവിൽ എത്തിയില്ലെന്നു സ്ഥിരീകരണം: പൊലീസ് സംഘം മടങ്ങി
ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23നും 30നും പ്രത്യേക ക്രമീകരണങ്ങൾ; റെക്കോർഡിട്ട് വിവാഹ ബുക്കിങ്