
കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട ഇൻകൽ സോളാർ അഴിമതി അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചതായി എം ഡി കെ ഇളങ്കോവൻ. പ്രത്യേക ബോർഡ് യോഗം ചേർന്നാണ് മൂന്നംഗ സമിതിയെ നിയോഗിച്ചത്. സിയാൽ, കൊച്ചി മെട്രോ പ്രതിനിധികൾ, കെഎസ്ഇബി മുൻ ചീഫ് എൻജിനീയർ കെ ശിവദാസ് എന്നിവരാണ് സമിതിയിൽ അംഗങ്ങളാണ്. മൂന്നാഴ്ചക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കുമെന്നും സാംറൂഫസിനെ മാറ്റി നിർത്തിയത് ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണെന്നും കെ ഇളങ്കോവൻ പറഞ്ഞു.
2020 ജനുവരി 15നാണ് കെഎസ്ഇബി ഇൻകലുമായി കരാർ ഒപ്പിടുന്നത്. കോഴ ഇടപാടിൽ ഇപ്പോൾ സസ്പെൻഷൻ നേരിടുന്ന ജനറല്‍ മാനേജര്‍ സാംറൂഫസാണ് ഇൻകലിന് വേണ്ടി കെഎസ്ഇബിയുമായി അന്ന് കരാർ ഒപ്പിടുന്നത്. മറ്റാർക്കും കൈമാറാതെ 8 മെഗാവാട്ട് പദ്ധതി ഇൻകൽ തന്നെ പൂർത്തിയാക്കണമെന്നാണ് ഉടമ്പടി. ഈ കരാർ ഒപ്പിട്ട് ആറാം മാസമാണ് ഇതിൽ ഏഴ് മെഗാവാട്ട് സൗരോർജ്ജ പദ്ധതി ഇൻകൽ തമിഴ്നാട് കമ്പനിക്ക് ഉപകരാറായി മറിച്ച് വിൽക്കുന്നത്. കരാറിലെ ആറാം പേജിൽ ആർട്ടിക്കിൾ എട്ടിന്‍റെ ലംഘനം നടന്നു. മൂന്ന് കൊല്ലമായി കഞ്ചിക്കോടും, ബ്രഹ്മപുരത്തും കെഎസ്ഇബിയുടെ സ്വന്തം ഭൂമിയിൽ റിച്ച് ഫൈറ്റോക്കെയർ പ്ലാന്‍റ് പ്രവർത്തിപ്പിക്കുമ്പോഴും കെഎസ്ഇബി അനങ്ങിയില്ല.
Also Read: ഇൻകൽ സോളാർ പദ്ധതിയുടെ മറവിൽ വന്‍ അഴിമതി; കെഎസ്ഇബിക്ക് നഷ്ടം 11 കോടി
ഇൻകെൽ-സോളാർ അഴിമതി അന്വേഷിക്കാൻ പ്രത്യേക സമിതി