വനംവകുപ്പ് വാച്ചർക്കായി പ്രത്യേക പരിശോധന; തണ്ടർബോൾട്ട് പരിശോധന സൈരന്ധ്രി വനത്തിൽ

Web Desk   | Asianet News
Published : May 23, 2022, 09:08 AM IST
വനംവകുപ്പ് വാച്ചർക്കായി പ്രത്യേക പരിശോധന; തണ്ടർബോൾട്ട് പരിശോധന സൈരന്ധ്രി വനത്തിൽ

Synopsis

അഗളി എസ്.ഐ യുടെ നേതൃത്വത്തിൽ സൈരന്ധ്രി വനത്തിലും തണ്ടർബോൾട്ട്  സംഘം കെ.പി.എസ്റ്റേറ്റ് വഴി മണ്ണാർക്കാട് തത്തേങ്ങലത്തും തിരയുന്നു

പാലക്കാട്: വനത്തിനുള്ളിൽ കാണാതായ വനം വകുപ്പ് വാച്ചർക്കായി (forest watcher)സ്പെഷ്യൽ ഡ്രൈവ്(special drive) തുടങ്ങി. പൊലിസിന്റെ രണ്ട് സംഘങ്ങൾ ആണ് തെരച്ചിൽ നടത്തുന്നത്. അഗളി എസ്.ഐ യുടെ നേതൃത്വത്തിൽ സൈരന്ധ്രി വനത്തിലും തണ്ടർബോൾട്ട്  സംഘം കെ.പി.എസ്റ്റേറ്റ് വഴി മണ്ണാർക്കാട് തത്തേങ്ങലത്തും തിരയുന്നു.

രാജനെ വന്യമൃഗങ്ങള്‍ അപായപ്പെടുത്തിയതല്ലെന്ന് പൊലീസ്; അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്ക്

 രാജന്‍റെ (Rajan) തിരോധാനത്തിന്‍റെ അന്വേഷണത്തിന്‍റെ പുരോഗതി പാലക്കാട് എസ്പിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം കഴിഞ്ഞ ദിവസം വിലിയിരുത്തിയിരുന്നു. രാജനെ വന്യമൃഗം അപായപ്പെടുത്തിയിട്ടില്ലെന്ന വനംവകുപ്പ് നിഗമനം പൊലീസും ശരിവെച്ചു. ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും എസ്പി ആർ വിശ്വനാഥ് പറഞ്ഞു. കഴിഞ്ഞ ദിവസം രാജനായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. രണ്ടാഴ്ച്ച 150 ഓളം വനംവകുപ്പ് ജീവനക്കാർ നടത്തിയ പരിശോധയാണ്  കഴിഞ്ഞ ദിവസം നിർത്തിയത്. ഇതര സംസ്ഥാനങ്ങളിലെ രാജന്‍റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം. ഇരുപതാം തിയതി മകളുടെ കല്യാണം ക്ഷണിക്കാൻ തിരിച്ചെത്താമെന്ന് പറഞ്ഞാണ് മെയ് ആദ്യം രാജൻ കാടുകയറിയത്. ജൂൺ പതിനൊന്നിനായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. സന്തോഷത്തോടെ രാജൻ ജോലിക്ക് പോയെങ്കിലും വീട്ടിലെത്തിയത് ദുഖഃവാർത്തയുമായിരുന്നു. മൃഗങ്ങൾ അപയാപ്പെടുത്തതിയതിന് തെളിവില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കുന്നു. 

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം