നയനയുടെ മരണം:പ്രാഥമിക അന്വേഷണത്തിൽ അപാകതയെന്ന് കണ്ടെത്തല്‍,പ്രത്യേക സംഘത്തെയോ ക്രൈംബ്രാഞ്ചിനെയോ നിയോഗിക്കും

Published : Jan 04, 2023, 12:27 PM ISTUpdated : Jan 04, 2023, 12:30 PM IST
നയനയുടെ മരണം:പ്രാഥമിക അന്വേഷണത്തിൽ അപാകതയെന്ന് കണ്ടെത്തല്‍,പ്രത്യേക സംഘത്തെയോ ക്രൈംബ്രാഞ്ചിനെയോ നിയോഗിക്കും

Synopsis

നയനക്ക് സ്വയം പരിക്കേൽപ്പിക്കുന്ന പ്രത്യേകതരം മാനസിക അസ്വാസ്ഥ്യമുണ്ടെന്നായിരുന്നു മ്യൂസിയം പൊലീസിൻെറ നിരീക്ഷണം .പക്ഷെ കഴുത്തിലുണ്ടായ മുറിവ്, ആന്തിരാകയവങ്ങള്‍ക്കുണ്ടായ ക്ഷതം എന്നിവ എങ്ങനെയുണ്ടായി എന്നതിൽ വ്യക്തതവരുത്തുന്ന രീതിയിൽ അന്വേഷണമെത്തിയിരുന്നില്ല

തിരുവനന്തപുരം:യുവ സംവിധായക നയനയുടെ ദുരൂഹമരണത്തില്‍ മ്യൂസിയം പൊലീസിൻറെ പ്രാഥമിക അന്വേഷണത്തിൽ അപാകതയുണ്ടായെന്ന് തുടരന്വേഷണത്തിലെ കണ്ടെത്തൽ. വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെയോ ക്രൈം ബ്രാഞ്ചിനെയോ നിയോഗിക്കും. അതേ സമയം നയനയുടെ മൃതദേഹം കണ്ടെത്തിയപ്പോള്‍ വാതിലുകള്‍ പൂട്ടിയിട്ടിരുന്നുവെന്ന് സുഹൃത്ത് മെറിൻ പറഞ്ഞു. 

നയനയുടെ മരണ കാരണം കഴുത്തിനേറ്റ പരിക്കാണെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ദുരൂഹതകള്‍ കൂടിയത്. ഇതേ തുടർന്നാണ് ഡിസിആർബി അസി.കമ്മീഷണർ തുടരന്വേഷണ സാധ്യത പരിശോധിച്ചത്.  നയനയുടെത് കൊലപാതകമല്ലെന്നും, നയനക്ക് സ്വയം പരിക്കേൽപ്പിക്കുന്ന പ്രത്യേകതരം മാനസിക അസ്വാസ്ഥ്യമുണ്ടെന്നുമായിരുന്നു മ്യൂസിയം പൊലീസിന്‍റെ  നിരീക്ഷണം ഫൊറൻസിക് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു മ്യൂസിയം പൊലീസിൻെര വിലയിരുത്തൽ. പക്ഷെ കഴുത്തിലുണ്ടായ മുറിവ്, ആന്തിരാകയവങ്ങള്‍ക്കുണ്ടായ ക്ഷതം എന്നിവ എങ്ങനെയുണ്ടായി എന്നതിൽ വ്യക്തതവരുത്തുന്ന രീതിയിൽ അന്വേഷണമെത്തിയിരുന്നില്ല. മാത്രമല്ല ചില നിർണായക വിവരങ്ങള്‍ ലോക്കൽ പൊലീസ് ശേഖരിക്കാതെയാണ്  റിപ്പോർട്ട് നൽകിയതെന്നാണ് പുതിയ സംഘത്തിൻെറ വിലയിരുത്തൽ.

2019 ഫെബ്രുവരി 23ന് രാത്രിയിലാണ് സുഹൃത്തുക്കള്‍ നയനയെ അബോധാവസ്ഥയിൽ ആൽത്തറയിലുളള വാടകവീട്ടിനുള്ളിൽ കണ്ടെത്തിയത്. പൂട്ടിയിരുന്ന വാതിലുകള്‍ തുറന്നാണ് അകത്തു കയറിയതെന്ന് സുഹൃത്തുക്കള്‍ പറയുന്നു.മൃതദേഹം കണ്ടെത്തിയ മുറി തള്ളിതുറന്നുവെന്നാണ് മൊഴി. അകത്തുനിന്നും കുറ്റിയിട്ടിരുന്നോയെന്ന കാര്യത്തിൽ ആദ്യ അന്വേഷണത്തിൽ കൃത്യയില്ലെന്നാണ് തുടരന്വേഷണസംഘത്തിൻെറ വിലയിരുത്തൽ. വീട്ടുടമയുടെ കൈവശമുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ചാണ് വീട്ടിൻെറ വാതിൽ തുറന്നത്. അങ്ങനെയെങ്കിൽ നയന ഉപയോഗിച്ചിരുന്ന താക്കോൽ എവിടെയെന്ന് മഹസറിൽ പറയുന്നില്ല. 22ന് രാത്രി അമ്മയുമായി നയന അരമണിക്കൂർ സംസാരിച്ചിട്ടുണ്ട്. അതിന് ശേഷം മറ്റാരെയും ഫോണ്‍ വിളിച്ചിട്ടുമില്ല. ശാസ്ത്രീയമായി തുടക്കംമുതൽ അന്വേഷണം വേണെന്നും ഇതിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തണമെന്നുമാണ് പുതിയ സംഘത്തിൻെറ വിലയിരുത്തൽ. 

PREV
click me!

Recommended Stories

പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
'റിയൽ കേരള സ്റ്റോറി': മുത്തപ്പൻ മടപ്പുരയിൽ അയ്യപ്പൻ പാട്ടിന് ദഫ് മുട്ട്; അൽ ബദ്‍രിയ ദഫ് മുട്ട് സംഘം ചുവടുവെച്ചത് കണ്ണൂരിലെ ക്ഷേത്രത്തിൽ