Latest Videos

വയനാടിന് പ്രത്യേക പാക്കേജ്; പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി കൽപറ്റയിലെത്തും

By Web TeamFirst Published Feb 12, 2021, 12:05 AM IST
Highlights

കാര്‍ഷിക മേഖലയുടെയും ആദിവാസി മേഖലയുടെയും സമഗ്ര പുരോഗതിയും പാക്കേജിലൂടെ ലക്ഷ്യമിടുന്നുണ്ട്

കൽപറ്റ: വയനാട് ജില്ലയുടെ വികസനത്തിനായുള്ള പ്രത്യേക പാക്കേജ് മുഖ്യമന്ത്രി ഇന്ന് കല്‍പറ്റയില്‍ പ്രഖ്യാപിക്കും. 2021-26 വര്‍ഷ കാലയളവില്‍ ജില്ലയില്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളാണ് വയനാട് പാക്കേജില്‍ ഉണ്ടാകുക. ജില്ലയുടെ സമഗ്ര മുന്നേറ്റത്തിന് എല്ലാ മേഖലകളെയും ഉള്‍ക്കൊള്ളിച്ചുള്ള വികസന കര്‍മ്മ പദ്ധതികളാകും മുഖ്യമന്ത്രി പ്രഖ്യാപിക്കുകയെന്നാണ് പ്രതീക്ഷ.

കാര്‍ഷിക മേഖലയുടെയും ആദിവാസി മേഖലയുടെയും സമഗ്ര പുരോഗതിയും പാക്കേജിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഇന്ന് 11 മണിക്ക് കല്‍പറ്റയില്‍ നടക്കുന്ന ചടങ്ങില്‍ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് അധ്യക്ഷത വഹിക്കും. വയനാട് കോഫി സംഭരണ  ഉദ്ഘാടനവും ചടങ്ങില്‍ നടക്കും. യുവജനകാര്യ വകുപ്പ് മന്ത്രി ഇ പി ജയരാജനും ചടങ്ങില്‍ പങ്കെടുക്കും.

click me!