
തിരുവനന്തപുരം: വെള്ളനാട് ഭഗവതിപുരത്ത് വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു. അറുപത്തിരണ്ടുകാരിയായ സ്വർണ്ണമ്മയാണ് മരിച്ചത്. രാത്രി എട്ടരയോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. പിന്നാലെ കാട്ടാക്കട അഗ്നിരക്ഷാ സേനയെത്തി തീ അണച്ചെങ്കിലും മരിച്ചിരുന്നു.
സ്വർണമ്മ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. അടുക്കളയിൽ കൂട്ടിയിട്ട വിറകിലേക്ക് അടുപ്പിൽ നിന്ന് തീ പടർന്നതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam