
കോട്ടയം : മാങ്ങാനത്ത് ഷെൽട്ടർ ഹോമിൽ നിന്നും കുട്ടികളെ കാണാതായ സംഭവത്തിലെ അന്വേഷണത്തിന് പ്രത്യേക സംഘം. മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ രൂപീകരിച്ചതായി ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്ക് അറിയിച്ചു. പുലർച്ചെ അഞ്ചര മണിക്കാണ് കുട്ടികളെ കാണാതായത്. കുട്ടികളെ കണ്ടെത്തിയശേഷം എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
പോക്സോ കേസ് ഇരയടക്കം ഒൻപത് കുട്ടികളെയാണ് കോട്ടയത്തെ സ്വകാര്യ ഷെർട്ടർ ഹോമിൽ നിന്നും കാണാതായത്. മഹിളാ സമഖ്യ എന്ന സ്വകാര്യ എൻ ജി ഒ നടത്തുന്ന ഷെൽട്ടർ ഹോമിൽ നിന്നാണ് കുട്ടികളെ കാണാതായത്. ശിശുക്ഷേമ സമിതിക്ക് കീഴിലാണ് ഇത് പ്രവർത്തിച്ചിരുന്നത്. ഇന്ന് രാവിലെയാണ് കുട്ടികളെ കാണാനില്ലെന്ന് മനസിലായത്. ഒൻപത് പേരും വിവിധ കേസുകളുമായി ബന്ധപ്പെട്ടാണ് ഈ ഷെൽട്ടർ ഹോമിൽ പാർപ്പിക്കപ്പെട്ടിരുന്നത്.
പ്ലസ് വൺ വിദ്യാർഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കി; സുഹൃത്തിനായി തെരച്ചില്‍