അടിമാലി സ്വദേശിയായ നിധിൻ തങ്കച്ചൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. യുവാവ് ഒളിവിലാണ്.
ഇടുക്കിയിൽ അടിമാലിയിൽ പ്ലസ് വൺ വിദ്യാർഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ സുഹൃത്തിനു വേണ്ടി പൊലീസ് തെരച്ചിൽ തുടങ്ങി. അടിമാലി സ്വദേശിയായ നിധിൻ തങ്കച്ചൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. യുവാവ് ഒളിവിലാണ്.
വയറുവേദന തുടർന്ന് ചികിത്സ തേടിയ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ഡോക്ടർമാർ ബന്ധുക്കളെയും പൊലീസിനെയും അറിയിച്ചു. തുടർന്ന് പൊലീസ് ആശുപത്രിയിൽ എത്തി പ്ലസ് വൺ വിദ്യാർഥിനിയായ പെൺകുട്ടിയിൽ നിന്നും മൊഴിയെടുത്തു. വിവാഹ വാഗ്ദാനം നൽകി സുഹൃത്തായ നിതിൻ തങ്കച്ചൻ നിരവധി തവണ പീഡിപ്പിച്ചു എന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി.
ഇതിൻറെ അടിസ്ഥാനത്തിൽ അടിമാലി ടെക്നിക്കൽ സ്കൂളിന് സമീപമുള്ള നിധിന്റെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. നിതിൻ ഒളിവിൽ പോയെന്നാണ് പൊലീസ് നൽകുന്നത് വിവരം. നിതിന് വേണ്ടിയുള്ള തിരച്ചിൽ അടിമാലി പൊലീസ് തുടങ്ങി. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കിയ പെൺകുട്ടിയെ സംരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

രണ്ട് ദിവസം മുന്‍പാണ് അടിമാലിയില്‍ പത്താംക്ലാസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ പിടിയിലായത്. വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ചികിത്സയ്ക്കായി രണ്ടാനച്ഛനും അമ്മയും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ പരിശോധനയില്‍ പെണ്‍കുട്ടി മൂന്ന് മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. പൊലിസെത്തി പെണ്‍കുട്ടിയോട് വിവരം തിരക്കിയപ്പോഴാണ് രണ്ടാനച്ഛന്‍റെ ക്രൂരത പുറത്ത് വന്നത്. ആറുമാസത്തിനിടെ നിരവധി തവണ പീഡനത്തിനിരയായെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി. അമ്മ വിവരം അറിഞ്ഞിരുന്നില്ലെന്ന് പൊലീസ് ഇതിനോടകം വ്യക്തമാക്കി.
