ശബരിമലയിൽ മുതിര്‍ന്നവര്‍ക്കും കുട്ടികൾക്കും പ്രത്യേക ക്യൂ ഏര്‍പ്പെടുത്തി

By Web TeamFirst Published Dec 18, 2022, 3:28 PM IST
Highlights

ഞായറാഴ്ച അവധി ദിനമായിട്ടും ശബരിമല സന്നിധാനത്ത് വലിയ തിരക്ക് അനുഭവപ്പെട്ടില്ല. 76,103 പേരാണ് വെർച്വൽ ക്യൂ വഴി ദർശനത്തിന് ബുക്ക് ചെയ്തെങ്കിലും തിരക്കില്ലാത്തതിനാൽ രാവിലെ എട്ട് മണിക്ക് ശേഷം നടപ്പന്തൽ മതലുള്ള നിയന്ത്രണം ഒഴിവാക്കി.

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തിന് എത്തുന്ന വയോധികര്‍ക്കും കുട്ടികൾക്കും ഇന്ന് മുതൽ പ്രത്യേക ക്യൂ. നടപ്പന്തൽ മുതലാണ് പുതിയ ക്യൂ നടപ്പാക്കുന്നത്. ദര്‍ശനത്തിന് എത്തുന്ന കുട്ടികൾക്കും വയോധികര്‍ക്കും പ്രത്യേക ക്യൂ ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. 

അതേസമയം ഞായറാഴ്ച അവധി ദിനമായിട്ടും ശബരിമല സന്നിധാനത്ത് വലിയ തിരക്ക് അനുഭവപ്പെട്ടില്ല. 76,103 പേരാണ് വെർച്വൽ ക്യൂ വഴി ദർശനത്തിന് ബുക്ക് ചെയ്തെങ്കിലും തിരക്കില്ലാത്തതിനാൽ രാവിലെ എട്ട് മണിക്ക് ശേഷം നടപ്പന്തൽ മതലുള്ള നിയന്ത്രണം ഒഴിവാക്കി. തിരക്കുള്ള സമയങ്ങളിൽ കുട്ടികളേയും വയോധികരേയും ഭിന്നശേഷിക്കാരേയും പതിനെട്ടാം പടി യിലേക്ക് കടത്തിവിടുന്നതടക്കം  സന്നിധാനത്ത് പോലീസ് ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ  തുടരുകയാണ്.  

വെർച്ചൽ ക്യൂ വഴിയും അല്ലാതെയും ഇന്നലെ 80,191 പേരാണ് ദർശനം നടത്തി മടങ്ങിയത്. ക്രിസ്മസ് അവധിയുൾപ്പെടെ വരുന്ന സാഹചര്യത്തിൽ  വരും ദിവസങ്ങളിലും തിരക്ക് വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ

click me!