16 മണിക്കൂർ, 56 ട്രെയിനുകളിൽ പ്രത്യേക പരിശോധന; ടിക്കറ്റില്ലാതെ യാത്രചെയ്തതിന് ആകെ പിഴ ചുമത്തിയത് 6.18 ലക്ഷം രൂപ

Published : Oct 06, 2026, 11:18 AM IST
kerala trains ticket checking

Synopsis

അഞ്ച് ഡിവിഷണൽ സ്ക്വാഡുകളാണ് 56 ട്രെയിനുകളിൽ പരിശോധന നടത്തിയത്. എറണാകുളം സ്ക്വാഡ് 387 പേരെ വിവിധ ട്രെയിനുകളിൽനിന്നായി പിടികൂടി. ആകെ 3.34 ലക്ഷം രൂപ പിഴ ചുമത്തി. കൊല്ലം സ്ക്വാഡ് 183 കേസുകളാണ് രജിസ്റ്റർചെയ്തത്. പിഴയായി 1.26 ലക്ഷം രൂപ ചുമത്തി.

തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ 56 ട്രെയിനുകളിലായി നടത്തിയ പ്രത്യേക പരിശോധനയിൽ ടിക്കറ്റില്ലാതെ യാത്രചെയ്ത 783 പേർ പിടിയിലായി. ഒക്ടോബർ നാലാം തീയതി വൈകിട്ട് നാലുമുതൽ ഒക്ടോബർ അഞ്ച് രാവിലെ എട്ടുമണിവരെ 16 മണിക്കൂർ നീണ്ട പ്രത്യേക പരിശോധനയിലാണ് ഇത്രയുംപേരെ പിടികൂടിയത്. ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് ആകെ 6.18 ലക്ഷം രൂപ പിഴയായും ചുമത്തി.

അഞ്ച് ഡിവിഷണൽ സ്ക്വാഡുകളാണ് 56 ട്രെയിനുകളിൽ പരിശോധന നടത്തിയത്. എറണാകുളം സ്ക്വാഡ് 387 പേരെ വിവിധ ട്രെയിനുകളിൽനിന്നായി പിടികൂടി. ആകെ 3.34 ലക്ഷം രൂപ പിഴ ചുമത്തി. കൊല്ലം സ്ക്വാഡ് 183 കേസുകളാണ് രജിസ്റ്റർചെയ്തത്. പിഴയായി 1.26 ലക്ഷം രൂപ ചുമത്തി. തിരുവനന്തപുരം സ്ക്വാഡ് 167 കേസുകളിലായി 1.20 ലക്ഷം രൂപ പിഴ ചുമത്തി. നാ​ഗർകോവിൽ സ്ക്വാഡ് 46 കേസുകളിലായി 36640 രൂപയും പിഴ ചുമത്തി.

ടിക്കറ്റില്ലാതെ യാത്രചെയ്യുന്നവരെ പിടികൂടാനായി ട്രെയിനുകളിൽ പരിശോധന കർശനമാക്കുമെന്ന് റെയിൽവേ നേരത്തേ അറിയിപ്പ് നൽകിയിരുന്നു. വരുംദിവസങ്ങളിലും പരിശോധന തുടരും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പാലക്കാട് സിപിഎം മുൻ ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിനെതിരെ കേസെടുക്കണം; മുഖ്യമന്ത്രിക്ക് പരാതി നൽകി കെപിസിസി സെക്രട്ടറി
സുരേഷ് ബാബുവിനെതിരായ പരാതിയെന്ത്? പ്രതികരിക്കാതെ പിണറായി, പാർട്ടി കോടതിയല്ലെന്ന് ശൈലജ, അറിയില്ലെന്ന് ഐസക്ക്, കഥകൾ മെനയരുതെന്ന് ഇപി