കോഴിക്കോട് നിന്നും രാജസ്ഥാനിലേക്കുള്ള ട്രെയിൻ റദ്ദാക്കി, ആലപ്പുഴ-ബീഹാർ ട്രെയിൻ ഇന്ന് വൈകിട്ട്

By Web TeamFirst Published May 7, 2020, 10:12 AM IST
Highlights

നേരത്തെ ബീഹാറിലേക്കുള്ള രണ്ട് ട്രെയിൻ സർവ്വീസുകളും  അവിടുത്തെ സർക്കാർ അനുമതി നിഷേധിച്ചതിനെ തുടർന്ന് റദ്ദാക്കിയിരുന്നു. 

കോഴിക്കോട്: അതിഥി തൊഴിലാളികളുമായി ഇന്ന് കോഴിക്കോട് നിന്നും രാജസ്ഥാനിലേക്ക് പോകേണ്ടിയിരുന്ന പ്രത്യേക തീവണ്ടിയുടെ സർവ്വീസ് റദ്ദാക്കി. തീവണ്ടിക്ക് രാജസ്ഥാൻ സർക്കാർ അനുമതി നൽകാത്തതിനാലാണ് സർവ്വീസ് റദ്ദാക്കിയത്. നേരത്തെ ബീഹാറിലേക്കുള്ള രണ്ട് ട്രെയിനുകൾ നേരത്തെ റദ്ദാക്കിയിരുന്നു. ഇന്നലെ ബീഹാറിലേക്കും മധ്യപ്രദേശിലേക്കും രണ്ട് സര്‍വീസ് നടത്തിയിരുന്നു. രണ്ടായിരത്തി നാനൂറോളം പേരാണ് ഇന്നലെ കേരളത്തില് നിന്നും യാത്രയായത് 

അതേസമയം ആലപ്പുഴ ജില്ലയിലെ അതിഥി തൊഴിലാളികൾക്കായുള്ള രണ്ടാമത്തെ പ്രത്യേക  ട്രെയിൻ ഇന്ന് ബീഹാറിലേക്ക്  പുറപ്പെടും.മാവേലിക്കര , ചെങ്ങന്നൂർ താലൂക്കുകളിലെ 1140  അതിഥി തൊഴിലാളികളാണ് ഈ ട്രെയിനിൽ പോകുന്നത്. വൈകിട്ട് നാലിന് നോൺ സ്റ്റോപ് ട്രെയിൻ ആലപ്പുഴയിൽ നിന്നും യാത്ര തിരിക്കും.

അതേസമയം അന്യസംസ്ഥാന തൊഴിലാളികളെ സ്വദേശത്ത് തിരിച്ചെത്തിക്കാനുള്ള തീവണ്ടി സർവ്വീസുകൾ ഇനി വേണ്ടെന്ന് കർണാടക സർക്കാർ റെയിൽവേയെ അറിയിച്ചു. കൊവിഡ് രോഗവ്യാപനം നിയന്ത്രണവിധേയമായ സാഹചര്യത്തിൽ സംസ്ഥാനത്തെ നിർമ്മാണമേഖല ഉടനെ സജീവമാക്കുമെന്ന് വിലയിരുത്തിയാണ് സർക്കാർ നടപടി. 
 

click me!