
തിരുവനന്തപുരം : വിഷു പ്രമാണിച്ച് കേരളത്തിൽ നിന്ന് പ്രത്യേക ട്രെയിൻ സർവീസ് നടത്തും. കൊച്ചുവേളി - എസ്എംവിടി ബെംഗളൂരു റൂട്ടിലാണ് പ്രത്യേക ട്രെയിൻ സർവീസ്. ഏപ്രിൽ 16 ന് വൈകീട്ട് അഞ്ച് മണിക്ക് കൊച്ചുവേളിയിൽ നിന്നാണ് സർവീസ് ആരംഭിക്കുക. പിറ്റേന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് എസ്എംവിടി ബെംഗളൂരുവിൽ നിന്നാണ് മടക്ക സർവീസ്. വിഷു തിരക്ക് കണക്കിലെടുത്താണ് സ്പെഷ്യൽ ട്രെയിൻ.
Read More : തിരുവനന്തപുരത്ത് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച് അഞ്ചംഗ സംഘം, കാലിന് ഗുരുതര പരിക്ക്