
തിരുവനന്തപുരം: അതിഥി തൊഴിലാളികളുമായി കേരളത്തിൽ നിന്ന് ഇന്ന് 5 ട്രെയിനുകൾ പുറപ്പെട്ടേക്കും. തിരുവനന്തപുരത്ത് നിന്നു ജാർഖണ്ഡിലെ ഹാതിയിലേക്കാണ് ട്രെയിൻ.
എറണാകുളം ജില്ലയിൽ നിന്നുള്ള അതിഥി തൊഴിലാളികളുമായി ഇന്ന് രണ്ടു ട്രെയിനുകൾ കൂടി പുറപ്പെടും. ബീഹാറിലേക്കും ഒഡീഷയിലേക്കുമാണ് ട്രെയ്നുകൾ. പാറ്റ്നയിലേക്കുള്ള ട്രെയിൻ തിരൂരിൽ നിന്നും ഭുവനേശ്വറിലേക്കുള്ളത് എറണാകുളം സൗത്തിൽ നിന്നുമാണ് പുറപ്പെടുക. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും വണ്ടി പുറപ്പെടും.
1200 പേർക്കാണ് ഓരോ ട്രെയിനിലും യാത്ര ചെയ്യാനാവുക. അനാവശ്യ തിരക്കുകളും പ്രചാരണവും ഒഴിവാക്കാൻ അധികൃതർ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുകയാണ്. വിവിധ വകുപ്പുകളുടെ പരിശോധനക്ക് ശേഷമായിരിക്കും തൊഴിലാളികളെ കൊണ്ടുപോകുക. കോഴിക്കോട് നിന്ന് ഇതര സംസ്ഥാന തൊഴിലാളികളെയുമായുളള ആദ്യ ട്രെയിനാണ് ഇന്ന് പുറപ്പെടുന്നത്. ജാര്‍ഖണ്ഡിലെ റാഞ്ചിയിലേക്ക് വൈകീട്ട് അഞ്ച് മണിക്കാണ് ട്രെയിന്‍ പുറപ്പെടുക. 1200 തൊഴിലാളികളാണ് ട്രെയിനില്‍ നാട്ടിലേക്ക് തിരിക്കുന്നത്. തിരൂരിൽ നിന്നും പാറ്റനയിലേക്കും ഒരു ട്രെയിൻ ഇന്നോടുന്നുണ്ട്.
ലോക്ക് ഡൗണിൽ കുടുങ്ങിയ അതിഥി തൊഴിലാളികളുമായി 2 നോൺ സ്റ്റോപ്പ് ട്രെയിനുകൾ ഇന്ന് എറണാകുളം ജില്ലയിൽ നിന്ന് പുറപ്പെടും. ബിഹാറിലെ പാട്നയിലേക്ക് ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും ഒഡിഷയിലെ ഭുവനേശ്വറിലേക്ക് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നുമായിരിക്കും ട്രെയിനുകൾ. തിരിച്ചുപോകുന്ന അതിഥി തൊഴിലാളികൾക്കുള്ള രജിസ്ട്രേഷൻ നടപടികൾ ഇന്നലെ തന്നെ തുടങ്ങിയിരുന്നു. രണ്ടു ട്രെയിനുകളിലുമായി 2400 തൊഴിലാളികളെ ആകും തിരിച്ച് അയക്കുക.രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്ന മുറയ്ക്ക് വൈകീട്ട് 7 മണിയോടെ ട്രെയിനുകൾ പുറപ്പെടും
സ്വദേശത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ് കോട്ടയത്ത് തുടങ്ങിയിട്ടുണ്ട്. മുഴുവൻ പേർക്കും മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയ ശേഷമായിരിക്കും നാട്ടിലേക്ക് വിടുക. ട്രെയിൻ സർവീസ് തുടങ്ങുന്ന കാര്യത്തിൽ രണ്ട് ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam