തോട്ടപ്പള്ളിയില്‍ സ്പൈറല്‍ യൂണിറ്റ് നിര്‍മ്മാണം തടഞ്ഞ് സംയുക്ത സമരസമിതി; പ്രതിഷേധം

Published : Jun 15, 2020, 09:42 PM IST
തോട്ടപ്പള്ളിയില്‍ സ്പൈറല്‍ യൂണിറ്റ് നിര്‍മ്മാണം തടഞ്ഞ് സംയുക്ത സമരസമിതി; പ്രതിഷേധം

Synopsis

ആറ് മണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിൽ  തല്‍ക്കാലം സ്പൈറൽ യൂണിറ്റ് സ്ഥാപിക്കില്ലെന്ന കളകടറുടെ ഉറപ്പിൻമേലാണ് സമരം അവസാനിപ്പിച്ചത്.

ആലപ്പുഴ: തോട്ടപ്പള്ളിയിൽ ഐആർഇ കരിമണൽ ഖനനത്തിനായി സ്പൈറല്‍ യൂണിറ്റ് സ്ഥാപിക്കുന്നതിനെതിരെ  നാട്ടുകാരും  സംയുക്ത സമരസമിതിയും പ്രതിഷേധിച്ചു. ആറ് മണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിൽ  തല്‍ക്കാലം സ്പൈറൽ യൂണിറ്റ് സ്ഥാപിക്കില്ലെന്ന കളകടറുടെ ഉറപ്പിൻമേലാണ് സമരം അവസാനിപ്പിച്ചത്. പൊഴി മുറിക്കൽ നടപടികൾ തുടരുമെന്നും കളക്ടര്‍ അറിയിച്ചു.  സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. 

പൊഴിയിൽ നിന്ന് കരിമണൽ നീക്കുന്ന ജോലികൾ അന്തിമഘട്ടത്തിലാണ്. കെഎംഎംഎല്ലിലേക്ക് മണൽ കൊണ്ടുപോകുന്നതിൽ സുതാര്യത ഉറപ്പാക്കാൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ ജില്ലാഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരുടെ നിരീക്ഷണവും മേഖലയിൽ ശക്തമാക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരക്കേറിയ റോഡില്‍ പട്ടാപകല്‍ അഭ്യാസ പ്രകടനം; സ്വകാര്യ ബസ് മറ്റു രണ്ടു ബസുകളില്‍ ഇടിച്ചു കയറ്റി, ബസ് ഡ്രൈവർ അറസ്റ്റില്‍
വിസി നിയമനം; 'സമവായത്തിന് മുൻകൈ എടുത്തത് ഗവർണർ', വിമർശനങ്ങളിൽ പിണറായിയെ പിന്തുണച്ച് സിപിഎം സെക്രട്ടേറിയറ്റ്