"ജനങ്ങൾ എല്ലാം കാണുന്നുണ്ട്, അവർ വിലയിരുത്തിക്കൊള്ളും"; സ്പ്രിംക്ലർ വിവാദത്തിൽ മുഖ്യമന്ത്രി

By Web TeamFirst Published Apr 19, 2020, 3:42 PM IST
Highlights

എല്ലാ സന്ദർഭങ്ങളിലും സർക്കാരിനെ അപകീർത്തിപ്പെടുത്താൻ നീക്കങ്ങളുണ്ടായിട്ടുണ്ടെന്നും ഇത് ഇത്തരം വിവാദങ്ങൾക്ക് പിന്നാലെ പോകേണ്ട സമയമല്ലെന്നും മുഖ്യമന്ത്രി പറയുന്നു

തിരുവനന്തപുരം: സ്പ്രിംക്ലർ വിവാദത്തിൽ വിവാദങ്ങൾക്ക് പിന്നാലെ പോകാനില്ലെന്ന് മുഖ്യമന്ത്രി. എല്ലാ സന്ദർഭങ്ങളിലും സർക്കാരിനെ അപകീർത്തിപ്പെടുത്താൻ നീക്കങ്ങളുണ്ടായിട്ടുണ്ടെന്നും ഇത് ഇത്തരം വിവാദങ്ങൾക്ക് പിന്നാലെ പോകേണ്ട സമയമല്ലെന്നും മുഖ്യമന്ത്രി പറയുന്നു. പ്രതിവാര പരിപാടിയായ നാം മുന്നോട്ട് പരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 

"

ജനങ്ങൾ എല്ലാം കാണുന്നുണ്ട്, അവർ വിലയിരുത്തിക്കൊള്ളും, അതിനെ ആ തരത്തിൽ അവഗണിച്ച് തള്ളാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു. കോവിഡ് 19 നെ കേരളം നേരിട്ട രീതി വികസിത രാജ്യങ്ങളെപ്പോലും അത്ഭുതപ്പെടുത്തിയെന്നും മുഖ്യമന്ത്രി പരിപാടിയിൽ പറഞ്ഞു. ഇത് കേരള മോഡലിന്റെ പ്രത്യേകതയാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

 

ലോകത്തിന്റെ ശ്രദ്ധ കേരളത്തിലേക്ക് വന്നത് സ്വാഗതാർഹമായ കാര്യമാണ്. വിവിധ ലോക ഏജൻസികൾ, വികസിത രാജ്യങ്ങൾ എന്നിവ കേരളത്തെക്കുറിച്ച് മനസിലാക്കിയെന്നതുകൊണ്ടുതന്നെ ഇത്തരമൊരു നാടിനെ സഹായിക്കണമെന്ന് ചിന്തിക്കാനിടയുണ്ടെന്നും പറഞ്ഞു.

ക്രമക്കേടുകള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയേണ്ടി വരും, സ്പ്രിംക്ലറില്‍ പി ടി തോമസ് 

 

click me!