ശ്രീചിത്രയ്‌ക്ക് അഭിമാനം; ആർഎൻഎ കിറ്റുകൾക്ക് അംഗീകാരം; വ്യാവസായിക ഉൽപാദനത്തിന് കരാര്‍

Published : May 20, 2020, 06:17 AM ISTUpdated : May 20, 2020, 06:26 AM IST
ശ്രീചിത്രയ്‌ക്ക് അഭിമാനം; ആർഎൻഎ കിറ്റുകൾക്ക് അംഗീകാരം; വ്യാവസായിക ഉൽപാദനത്തിന് കരാര്‍

Synopsis

ആർഎൻഎ കേന്ദ്രീകരണം കൂടുന്നതിലൂടെ കൃത്യത വർധിക്കുന്നു. ഉത്പാദനം ആരംഭിക്കുന്നതോടെ നിലവിൽ എക്സ്ട്രക്ഷൻ കിറ്റ്‌കളുടെ ലഭ്യത കുറവ് പരിഹരിക്കപ്പെടും.

തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റൂട്ട് വികസിപ്പിച്ചെടുത്ത ആർഎൻഎ എക്‌സ്ട്രാക്ഷൻ കിറ്റിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി. ചിത്ര മാഗ്ന എന്നു പേരുള്ള കിറ്റ് കൊവിഡ്-19 പിസിആർ ലാബ് പരിശോധനകൾക്ക് ഉപയോഗിക്കാവുന്ന നൂതന സംവിധാനമാണ്. പരിശോധനക്കായി ആർഎൻഎ വേര്‍തിരിച്ചെടുത്തു മാറ്റാൻ ഉപയോഗിക്കുന്നതാണ് ഇത്. 

ആർഎൻഎ പിടിച്ചെടുക്കാനും കേന്ദ്രീകരിക്കാനും കാന്തിക നാനോ പാര്‍ടിക്കിളുകൾ ഉപയോഗിക്കുന്നതിലൂടെ ആർഎൻഎ വിഘടിച്ചുപോവുന്നത് തടയുന്നു എന്നതാണ് പ്രത്യേകത. ആർഎൻഎ കേന്ദ്രീകരണം കൂടുന്നതിലൂടെ കൃത്യത വർധിക്കുന്നു. ഉല്‍പാദനം ആരംഭിക്കുന്നതോടെ നിലവിൽ എക്സ്ട്രക്ഷൻ കിറ്റുകളുടെ ലഭ്യത കുറവ് പരിഹരിക്കപ്പെടും.

Read more: സ്രവങ്ങളിൽ നിന്ന് ആർ.എൻ.എ വേർതിരിക്കുന്ന നൂതന കിറ്റ്; പേറ്റന്‍റിന് അപേക്ഷിച്ച് ശ്രീചിത്ര

ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പിച്ച കിറ്റുകൾക്ക് ഡ്രഗ് കൺട്രോളർ അനുമതി നൽകിയതോടെ ഉൽപാദനം ഉടൻ ആരംഭിക്കാനാകും. കിറ്റുകൾ വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കാൻ കൊച്ചി ആസ്ഥാനമായ കമ്പനിയുമായി കരാറായി.

Read more: ഇന്നുമുതല്‍ കെഎസ്ആർടിസി നിരത്തില്‍; യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങള്‍; അറിയേണ്ടവ

PREV
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും