നോവായി ശ്രീനന്ദ; മൃതദേഹം ഇന്ന് തന്നെ പാലക്കാടേക്ക് കൊണ്ടുപോകും, ദുരൂഹത നീക്കുമെന്ന് പൊലീസ് പറഞ്ഞതായി അച്ഛൻ, ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്

Published : Apr 10, 2026, 11:22 PM ISTUpdated : Apr 10, 2026, 11:46 PM IST
sreenandha death

Synopsis

മരണത്തിലെ ദുരൂഹത നീക്കുമെന്ന് പൊലീസ് ഉറപ്പ് നൽകിയതായി ശ്രീനന്ദയുടെ അച്ഛൻ രമേശ് അറിയിച്ചു. മൃതദേഹം കണ്ടെത്തിയത് കാണാതായ സ്ഥലത്തായിരുന്നില്ല. ഇതുവരെയുളള അന്വേഷണത്തിൽ തൃപ്തിയെന്നും രമേശ് പറഞ്ഞു.

പാലക്കാട്: കർണാടകയിലെ ചിക്മം​ഗളൂരുവിൽ കൊക്കയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയ ശ്രീനന്ദയുടെ മരണത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. ശരീരത്തിൽ സംശയകരമായ മുറിവുകളൊന്നും ഇല്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വസ്ത്രം കീറിയത് മരത്തിൽ കൊളുത്തി വലിച്ചതാകാമെന്നാണ് പ്രാഥമിക നി​ഗമനം. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം ഉടൻ ബന്ധുക്കൾക്ക് കൈമാറും. മൃതദേഹം ഉടൻ തന്നെ പാലക്കാടേക്ക് കൊണ്ടുപോകും. മരണത്തിലെ ദുരൂഹത നീക്കുമെന്ന് പൊലീസ് ഉറപ്പ് നൽകിയതായി ശ്രീനന്ദയുടെ അച്ഛൻ രമേശ് അറിയിച്ചു. മൃതദേഹം കണ്ടെത്തിയത് കാണാതായ സ്ഥലത്തായിരുന്നില്ല. ഇതുവരെയുളള അന്വേഷണത്തിൽ തൃപ്തിയെന്നും രമേശ് പറഞ്ഞു.

കർണാടകത്തിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിന് എത്തി കാണാതായ ശ്രീനന്ദയുടെ മൃതദേഹം ഇന്ന് ഉച്ചയോടെയാണ് കണ്ടെത്തിയത്. കുട്ടിയെ കാണാതായ മാണിക്യധാര വെള്ളച്ചാട്ടത്തിന് 1500 അടി താഴെ നിന്നാണ് മൃതദേഹം ലഭിച്ചത്.  എല്ലാ കാത്തിരിപ്പുകളും അവസാനിപ്പിച്ച് ഇന്നുച്ചയ്ക്ക് 12 മണിയോടെയാണ് തെർമൽ ഡ്രോണിന്റെ മോണിറ്ററിൽ ശ്രീനന്ദയുടെ മൃതദേഹം പതിഞ്ഞത്. കാണാനില്ലെന്ന് പറഞ്ഞ പ്രദേശത്തു നിന്ന് 1500 അടി താഴ്ചയിലായിരുന്നു മൃതദേഹം. മലയടിവാരത്തു മുകളിലേക്ക് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്താൻ ആയത്. 

ഏറെ പണിപ്പെടേണ്ടി വന്നു മൃതദേഹം കണ്ടെത്തിയ ഭാഗത്തേക്ക് ഉദ്യോഗസ്ഥർക്ക് എത്താൻ. കർണാടക പോലീസിന്റെ സോക്കോ ടീമും ഫോറൻസിക് വിദഗ്ധരും മൃതദേഹം കണ്ടെത്തിയ ഭാഗത്ത് പരിശോധന നടത്തി. ശ്രീനന്ദയുടെ അച്ഛന്റെ സാന്നിധ്യത്തിൽ ആയിരുന്നു പരിശോധന. അതേസമയം ശ്രീനന്ദയുടെ മൃതദേഹം എങ്ങിനെ ഇവിടെ എത്തി എന്നത് സംബന്ധിച്ച് ദുരൂഹത തുടരുകയാണ്. അബദ്ധത്തിൽ ശ്രീനന്ദ ഇവിടേക്ക് വീഴാൻ ഒരു സാധ്യതയും ഇല്ലെന്നാണ് കുടുംബം പറയുന്നത്. ആരെങ്കിലും അപായപ്പെടുത്തി ഈ പ്രദേശത്ത് കൊണ്ടുവന്നിട്ടതാകാമെന്നും കുടുംബം ആരോപിച്ചിരുന്നു.

ആരോപണം പരിശോധിക്കുമെന്നും ഒരു സാധ്യതയും തള്ളില്ലെന്നും ചിക്കമഗളുരു ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. ചെങ്കുത്തായ മലയുടെ ഉള്ളിലേക്കുള്ള ഒരു ഭാഗത്തായിരുന്നു മൃതദേഹം. ബാബ ബുദ്ധൻകിരിയിലെ ദതാത്രേയ പീഠം സന്ദർശിച്ച് മാണിക്യധാര വെള്ളച്ചാട്ടത്തിലേക്ക് വരുന്ന ഭാഗത്താണ് ശ്രീനന്ദ അപകടത്തിൽപ്പെട്ട സ്ഥലം. മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഈ ഭാഗത്ത് നിരവധി വിനോദസഞ്ചാരികൾ എത്താറുണ്ടെങ്കിലും കാര്യമായ സുരക്ഷാക്രമീകരണങ്ങൾ ഒന്നും തന്നെ ഒരുക്കിയിട്ടില്ല. പാർകിങ്മേ ഖലയിൽ ഒരു സിസിടിവി ഉണ്ടായിരുന്നു എങ്കിലും പ്രവർത്തനക്ഷമമല്ല. നാലാം ദിനത്തിലേക്ക് നീണ്ട കാത്തിരിപ്പ് വിപുലമായിതോടെ ശ്രീനന്ദയുടെ അമ്മയെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാത്ത അവസ്ഥയിലാണ് കുടുംബാംഗങ്ങൾ.

പത്താം ക്ലാസ് പരീക്ഷ പൂർത്തിയാക്കി കുടുംബാംഗങ്ങൾക്കും അയൽക്കാർക്കും ഒപ്പം പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറത്തുനിന്ന് ഹംപിയിൽ എത്തിയ ശേഷമാണ് ശ്രീനന്ദ ഉൾപ്പെട്ട സംഘം ചിക്കമഗളൂരുവിൽ എത്തിയത്. കടപ്പടിപ്പുറം സ്വദേശി രമേശിന്റെയും രോഹിണിയുടെയും മകളാണ് ശ്രീനന്ദ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

​ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും; പരീക്ഷയ്ക്ക് പകരം സംവിധാനം കൊണ്ടുവരും; നടപടി യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ
ഓവര്‍ടേക്കിനെ ചൊല്ലി തര്‍ക്കം; നടുറോഡിൽ കെഎസ്ആര്‍ടിസി തടഞ്ഞ് കയ്യേറ്റം, ഡ്രൈവറെയും കണ്ടക്ടറെയും ക്രൂരമായി മര്‍ദിച്ചു