ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല; ആരോഗ്യ വകുപ്പിൽ കോവിഡ് ഡാറ്റ മാനേജ്‌മെന്റ്റ് നോഡൽ ഓഫീസർ

Published : Jul 09, 2021, 10:27 PM IST
ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല; ആരോഗ്യ വകുപ്പിൽ കോവിഡ് ഡാറ്റ മാനേജ്‌മെന്റ്റ് നോഡൽ ഓഫീസർ

Synopsis

നിലവിൽ ആരോഗ്യവകുപ്പിലെ ജോയിന്റ് സെക്രട്ടറിയാണ് ശ്രീറാം വെങ്കിട്ടരാമൻ

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന് ആരോഗ്യവകുപ്പിൽ പുതിയ ചുമതല. കോവിഡ്  വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള നോഡൽ ഓഫീസറായി ശ്രീറാം വെങ്കിട്ടരാമനെ സർക്കാർ നിയമിച്ചു.  ചികിത്സാകേന്ദ്രങ്ങൾ, ഓക്സിജനടക്കം സൗകര്യങ്ങളുടെ ലഭ്യത, കിടക്കകൾ എന്നിവ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ തയാറാക്കുന്നതിനുള്ള പുതിയ സംവിധാനത്തിലേക്കാണ് ശ്രീറാം വെങ്കിട്ടരാമന് ചുമതല നൽകിയിരിക്കുന്നത്. 

നിലവിൽ ആരോഗ്യവകുപ്പിലെ ജോയിന്റ് സെക്രട്ടറിയാണ് ശ്രീറാം വെങ്കിട്ടരാമൻ.  മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ടതടക്കം വിവാദങ്ങൾക്ക് പിന്നാലെ ശ്രീറാം വെങ്കിട്ടരാമന് ഉയർന്ന ചുമതലകൾ നൽകുന്നതിൽ വലിയ എതിർപ്പുയർന്നിരുന്നു.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
Malayalam News live: ശബരിമല സ്വർണക്കൊള്ള - ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ വിധി ഇന്ന്