എസ്ആര്‍ഐടിക്ക് വേണ്ടി കെ ഫോണിലും വഴിവിട്ട നീക്കങ്ങൾ, ടെണ്ടർ കിട്ടാൻ ഐടി സെക്രട്ടറി നേരിട്ട് ഇടപെട്ടു; തെളിവുകൾ

Published : May 05, 2023, 09:00 AM IST
എസ്ആര്‍ഐടിക്ക് വേണ്ടി കെ ഫോണിലും വഴിവിട്ട നീക്കങ്ങൾ, ടെണ്ടർ കിട്ടാൻ ഐടി സെക്രട്ടറി നേരിട്ട് ഇടപെട്ടു; തെളിവുകൾ

Synopsis

കെ ഫോൺ പദ്ധതിക്ക് ഹാര്‍ഡ് വെയര്‍-സോഫ്റ്റ് വെയര്‍ സേവനം ലഭ്യമാക്കുന്നതിന് സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് ലഭിച്ച ടെണ്ടര്‍ റദ്ദാക്കിയത് നിയമോപദേശം പോലും മറികടന്നെന്ന് കണ്ടെത്തൽ.

തിരുവനന്തപുരം : സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോണിലും സംരക്ഷിക്കപ്പെടുന്നത് സ്വകാര്യ കമ്പനിയായ എസ്ആര്‍ഐടിയുടെ താൽപര്യം. കെ ഫോൺ പദ്ധതിക്ക് ഹാര്‍ഡ് വെയര്‍-സോഫ്റ്റ് വെയര്‍ സേവനം ലഭ്യമാക്കുന്നതിന് സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് ലഭിച്ച ടെണ്ടര്‍ റദ്ദാക്കിയത് നിയമോപദേശം പോലും മറികടന്നെന്ന് കണ്ടെത്തൽ. പദ്ധതി നടത്തിപ്പിൽ എസ്ആര്‍ഐടി എന്ന സ്വകാര്യ കമ്പനിയുടെ താൽപര്യം സംരക്ഷിക്കുന്നതിൽ സര്‍ക്കാരിന്റെ ഇടപെടൽ വ്യക്തമാക്കുന്ന കൂടുതൽ രേഖകളും ഇതോടെ പുറത്ത് വരികയാണ്. റോഡിലെ ക്യാമറ പദ്ധതിക്ക് പിന്നാലെയാണ് എസ്ആര്‍ഐടിക്ക് വേണ്ടി കെ ഫോൺ പദ്ധതിയിലും വഴി വിട്ട നീക്കങ്ങൾ നടക്കുന്നത്. 

'രണ്ട് ഡയറക്ടർമാർക്ക് ഷെയറില്ല, രാംജിത്തിന് 5 ശതമാനം ഓഹരി മാത്രം; 'പ്രസാഡിയോ'യുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

പ്രൊപ്പറൈറ്റര്‍ മാതൃകയിൽ പ്രവര്‍ത്തിക്കാൻ അനുമതി കിട്ടിയതിനെ തുടര്‍ന്നാണ് പദ്ധതി നടത്തിപ്പിന് സാങ്കേതിക സഹായം നൽകാൻ കെ ഫോൺ ടെണ്ടര്‍ വിളിച്ചതും വിപുലമായ അധികാരങ്ങളോടെ എസ്ആര്‍ഐടി എംഎസ്പിയായി തെരഞ്ഞെടുക്കപ്പെട്ടതും. കെ ഫോൺ വരുമാനത്തിന്റെ നിശ്ചിത ശതമാനവും എസ്ആര്‍ഐടിക്കാണ്. ഇതിന് പിന്നാലെ ഹാർഡ് വെയർ സോഫ്റ്റ് വെയർ സേവനങ്ങൾക്ക് ഐഎസ് പിയെ തെരഞ്ഞെടുക്കാൻ ആദ്യം കെ ഫോൺ ടെണ്ടര്‍ വിളിച്ചു. എംഎസ്പിയായ എസ്ആര്‍ഐടിക്ക് പങ്കെടുക്കാനാകില്ലെന്ന് വന്നതോടെ തുറക്കും മുമ്പ് തന്നെ ടെണ്ടര്‍ റദ്ദാക്കി. രണ്ടാമത് വിളിച്ച ടെണ്ടറിൽ പങ്കെടുത്തത് മൂന്ന് സ്ഥാപനങ്ങളായിരുന്നു. റെയിൽടെൽ കോര്‍പറേഷനും അക്ഷര എന്റര്‍ പ്രൈസസും സിറ്റ്സ ടെക്നോജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയും. അതിൽ തന്നെ റെയിൽ ടെലിന്റെ കേരളത്തിലെ എംഎസ്പിയാണ് എസ്ആര്‍ഐടി.  ടെണ്ടര്‍ കിട്ടിയത് സിറ്റ്സ ടെക്നോജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിക്കായിരുന്നു. ടെണ്ടര്‍ ഉറപ്പിച്ച് തുടര്‍ നടപടികളുമായി കെ ഫോൺ മുന്നോട്ട് പോകുന്നതിനിടെയാണ് സര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപെടൽ. ടെണ്ടറിൽ പങ്കെടുത്ത രണ്ട് കമ്പനികൾ സ്റ്റാര്‍ട്ടപ്പ് കമ്പനിക്കെതിരെ ആക്ഷേപം ഉന്നയിച്ചെന്നും അതുകൊണ്ട് ടെണ്ടര്‍ റദ്ദാക്കണമെന്നും ഐടി സെക്രട്ടറി നേരിട്ട് ആവശ്യപ്പെട്ടു. 

ടെണ്ടറിൽ കുറഞ്ഞ തുക ക്വാട്ട് ചെയ്തത് സിറ്റ്സ ടെക്നോളജീസ് എന്ന സ്ഥാപനമാണ്. സ്റ്റാര്‍ട്ടപ്പ് കമ്പനിയുമായി ടെണ്ടര്‍ ഉണ്ടാക്കി മുന്നോട്ട് പോകാനുള്ള അവകാശം കെ ഫോണിന് ഉണ്ടെന്നിരിക്കെ മറ്റ് രണ്ട് സ്ഥാപനങ്ങൾ ഉന്നയിച്ച വാദം നിലനൽക്കില്ല. സിറ്റ്സക്ക് തുടരാമെന്ന ഈ നിയമോപദേശം ചൂണ്ടിക്കാട്ടി ടെണ്ടര്‍ റദ്ദാക്കാനാകില്ലെന്ന് കെ ഫോൺ എംഡി സര്‍ക്കാരിനെഴുതി. ഇത് മറികടന്നാണ് ഐടി സെക്രട്ടറി നേരിട്ട് ഇടപെട്ട് ടെണ്ടര്‍ റദ്ദാക്കിയത്. ഇതിനെതിരെ സ്റ്റാര്‍ട്ടപ്പ് കമ്പനി കോടതിയെ സമീപിച്ചിട്ടുണ്ട്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വട്ടിയൂർക്കാവ് പൊലീസ് ആകാശത്തേക്ക് വെടിവെച്ചത് സുഗതനും ചേട്ടനും ആക്രമിച്ചതോടെ, ബിജെപി കൗൺസിലറുടെ അറസ്റ്റിനിടെ നാടകീയ രംഗങ്ങൾ; സിഐക്ക് അടക്കം മർദ്ദനം
ആഭ്യന്തരമന്ത്രിയുടെ നാട്ടിൽ ഡിവൈഎഫ്ഐ മുൻകൂട്ടി അനുമതി വാങ്ങാതെ ലോകകപ്പ് വിളംബര ജാഥ നടത്തി, തടഞ്ഞ് പോലീസ്, നടുറോഡിൽ വൻ തർക്കം