
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ചിരിക്കുന്ന ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ മെയ് മൂന്നാം വാരം നടത്താനുള്ള സാധ്യത വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുന്നു. സംസ്ഥാന കൊവിഡ് വ്യാപനം കുറഞ്ഞു തുടങ്ങുകയും ഏഴ് ജില്ലകളിൽ ലോക്ക് ഡൗണിൽ ഇളവ് നൽകുകയും ചെയ്ത സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ ചർച്ച തുടങ്ങിയത്.
കേരളത്തിന് പുറത്തും പല കേരള സിലബസ് പഠിപ്പിക്കുന്ന നിരവധി സ്കൂളുകളുണ്ട്. ലക്ഷദ്വീപിലും ഗൾഫിലും കേരള സിലബസിലുള്ള സ്കൂളുകളുണ്ട്. ഇവിടുത്തെ സാഹചര്യം കൂടി പരിഗണിച്ചാവും ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കുക. പ്ലസ് വൺ പരീക്ഷ നീട്ടിവയ്ക്കുന്ന കാര്യവും സർക്കാർ ആലോചിക്കുന്നുണ്ട്.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ പെട്ടെന്ന് പൂർത്തിയാക്കി കുട്ടികൾക്ക് ഉപരിപഠനത്തിന് അവസരമൊരുക്കാനാണ് സർക്കാരും വിദ്യാഭ്യാസവകുപ്പും താത്പര്യപ്പെടുന്നത്. എസ്എസ്എൽസി പരീക്ഷ രാവിലെയും പ്ലസ് ടു പരീക്ഷ ഉച്ചയ്ക്കും നടത്താനാണ് നിലവിലെ ധാരണ. ഇതു വഴി സാമൂഹിക അകലം കർശനമായി പാലിക്കാനും സാധിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam