എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്നുമുതൽ; കൊറോണ നിരീക്ഷണത്തിലുള്ള വിദ്യാർത്ഥികൾക്ക് സേ പരീക്ഷ

By Web TeamFirst Published Mar 10, 2020, 6:32 AM IST
Highlights

ച്ചക്കുള്ള ചൂട് കണക്കിലെടുത്ത് ബാലാവകാശ കമ്മീഷന്‍റെ നിർദ്ദേശപ്രകാരം രാവിലെയാണ് പരീക്ഷകള്‍. രാവിലെ 9.45 മുതൽ 11.30 വരെയാണ് എസ്എസ്എൽസി പരീക്ഷ. 

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി - ഹയർ സെക്കണ്ടറി പരീക്ഷകൾ ഇന്ന് തുടങ്ങും. പതിമൂന്നര ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പൊതുപരീക്ഷകൾ എഴുതുന്നത്. സംസ്ഥാനത്ത് കൊവിഡ് 19 രോഗം വീണ്ടും റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിലാണ് പരീക്ഷ നടത്തുന്നത്. നിരീക്ഷണത്തിലുളള വിദ്യാർത്ഥികൾക്ക് പിന്നീട് സേ പരീക്ഷ നടത്തും.

സംസ്ഥാനത്ത് ആദ്യമായാണ് എസ്എസ്എൽസി, ഹയർ സെക്കണ്ടറി, വിഎച്ച്എസ്ഇ പരീക്ഷകൾ ഒന്നിച്ച് നടത്തുന്നത്. ഉച്ചക്കുള്ള കനത്ത ചൂട് കണക്കിലെടുത്ത് ബാലാവകാശ കമ്മീഷന്‍റെ നിർദ്ദേശപ്രകാരമാണ് എസ്എസ്എൽസി പരീക്ഷ രാവിലെയാക്കിയത്. രാവിലെ 9.45 മുതൽ 11.30 വരെയാണ് എസ്എസ്എൽസി പരീക്ഷ. 12.30 വരെയാണ് ഹയർ സെക്കണ്ടറി പരീക്ഷ നടക്കുന്നത്.

എസ്എസ്എൽസി പരീക്ഷയ്ക്ക് സംസ്ഥാനത്തെ 2945 പരീക്ഷ കേന്ദ്രങ്ങളുണ്ട്. യുഎഇയിൽ ഒമ്പത് കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. കോവിഡ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിൽ കൂടുതൽ ജാഗ്രതയുണ്ട്. നിരീക്ഷണത്തിലുളള വിദ്യാർത്ഥികൾക്ക് പിന്നീട് സേ പരീക്ഷ ഒരുക്കും. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന മൂല്യ നിർണ്ണയം എപ്രിൽ രണ്ടിന് തുടങ്ങി 23 ല്‍ അവസാനിക്കും.

click me!