കൊല്ലത്ത് പത്താം ക്ലാസ് വിദ്യാർത്ഥി വാഴക്കൈയ്യിൽ തൂങ്ങിമരിച്ച നിലയിൽ

Published : Dec 20, 2019, 11:17 AM IST
കൊല്ലത്ത് പത്താം ക്ലാസ് വിദ്യാർത്ഥി വാഴക്കൈയ്യിൽ തൂങ്ങിമരിച്ച നിലയിൽ

Synopsis

ഏരൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ  പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു പാലക്കാട് ജില്ലയിലെ ഇരട്ടയാലിൽ പത്തു വയസുകാരനെയും ഇന്ന് രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: പത്താം ക്ലാസ് വിദ്യാർത്ഥിയെ വാഴക്കൈയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ജില്ലയിലെ ഏരൂരിലാണ് സംഭവം. ഏരൂർ  വിഷ്ണുഭവനിൽ ജിഷ്ണു  ബാബുവിനെയാണ് വാഴക്കൈയ്യിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഏരൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ  പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു. വീടിനടുത്തുള്ള വയലിലെ വാഴക്കൈയിലാണ് കുട്ടി തൂങ്ങിമരിച്ചു നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.

പാലക്കാട് ജില്ലയിലെ ഇരട്ടയാലിൽ പത്തു വയസുകാരനെയും ഇന്ന് രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരട്ടയാൽ സ്വദേശി രാമചന്ദ്രന്റെയും ലതയുടെയും മകനാണ് മരിച്ചത്. മരുതറോഡ് എൻഎസ്എസ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോട്ടയത്തും അവധി പ്രഖ്യാപിച്ചു, മൊത്തം 5 ജില്ലകളിൽ നാളെ സമ്പൂർണ വിദ്യാഭ്യാസ അവധി, കോഴിക്കോട് 2 താലൂക്കുകൾക്കും അവധി; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്
അതിശക്ത മഴ, ജാ​ഗ്രതനിർദേശം; 4 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ സമ്പൂർണ അവധി, കോഴിക്കോട് രണ്ട് താലൂക്കുകളിലും