ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പിൽ പി എസ് സി ചെയർമാൻ എം ആർ ബൈജുവിന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. ചൊവ്വാഴ്ച ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് പ്രത്യേക അന്വേഷണ സംഘം വീണ്ടും നോട്ടീസ് നൽകിയത്. പരീക്ഷാ കൺട്രോളർ ബിനി കെ എബ്രഹാമിൻ്റെ മൊഴി ഇന്നലെ രേഖപ്പെടുത്തിരുന്നു.
- Home
- News
- Kerala News
- 'പടിയിറങ്ങും മുമ്പ് ഒരു ബോംബ്'; എക്സൈസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി, ഗുരുതര ആരോപണങ്ങളുമായി സീറാം സാംബശിവറാവുവിൻ്റെ റിപ്പോർട്ട്
'പടിയിറങ്ങും മുമ്പ് ഒരു ബോംബ്'; എക്സൈസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി, ഗുരുതര ആരോപണങ്ങളുമായി സീറാം സാംബശിവറാവുവിൻ്റെ റിപ്പോർട്ട്

എക്സൈസ് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പടിയിറങ്ങും മുമ്പ് എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ട്. ജോയിൻ്റ് എക്സൈസ് കമ്മീഷണർ എസ്. വിനോദിനും ഡെപ്യൂട്ടി കമ്മിഷണർ അജയ്ക്കുമെതിരെ മാസപ്പടി, അനധികൃത സ്വത്ത് സമ്പാദനം അടക്കം കണ്ടെത്തലുകൾ ഉണ്ടെന്ന് സീറാം സാംബശിവ റാവുവിൽ റിപ്പോർട്ടിൽ പറയുന്നു. ഇന്നലെയാണ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ നൽകി സർക്കാരിന് റിപ്പോർട്ട് നൽകിയത്. കായംകുളത്തെ റോമാ സെന്റർ ബാറുമായി എക്സൈസ് മന്ത്രിക്ക് അടുത്ത പരിചയമെന്നും റിപ്പോർട്ടിൽ പറയുന്നു.
malayalam news live ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പ്: പിഎസ്‍സി ചെയർമാന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്, ചൊവ്വാഴ്ച ഹാജരാകണം
malayalam news live വയനാട്ടിലെ ശ്രുതിയ്ക്ക് ഗുരുവായൂർ അമ്പലനടയിൽ വിവാഹം; വരൻ സന്ദീപ്, കാർമ്മികത്വം വഹിച്ച് മുൻ മന്ത്രി കെ രാജൻ
വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായ ശ്രുതി പുതിയ ജീവിതത്തിലേക്ക്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. വയനാട് കളക്ടേറ്റിലെ ജീവനക്കാരനായ സന്ദീപാണ് വരൻ. രക്ഷിതാക്കാളുടെ സ്ഥാനത്ത് നിന്ന് മുൻ മന്ത്രി കെ രാജനാണ് ചടങ്ങിൽ പങ്കെടുത്തത്. രാവിലെ ഗുരുവായൂർ ക്ഷേത്ര നടയിലായിരുന്നു വിവാഹം. എല്ലാം അറിഞ്ഞ് കൈപിടിച്ചെന്നും സന്തോഷത്തോടെ ജീവിക്കാൻ കഴിയണമെന്നാണ് പ്രാർത്ഥനയെന്നും ശ്രുതി പറഞ്ഞു. സന്തോഷത്തോടെ ജീവിതത്തിലേക്ക് കടക്കുന്നുവെന്നും എല്ലാവർക്കും നന്ദിയുണ്ടെന്നും വരൻ സന്ദീപും പ്രതികരിച്ചു. വയനാട് ദുരന്തത്തിൽ വീട്ടിലെ 9 അംഗങ്ങളെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനും വാഹനാപകടത്തിൽ മരിച്ചിരുന്നു. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ശ്രുതിക്ക് അന്നത്തെ സർക്കാരാണ് കൈത്താങ്ങായത്.
malayalam news live കൊച്ചിയിലെ ഡോക്ടറുടെ ഫോണിൽ 12 യുവതികളുടെ സ്വകാര്യദൃശ്യങ്ങൾ; നടിയുടെ ബന്ധുവിന്റെ പരാതിയിൽ പീഡനക്കേസ് രജിസ്റ്റർ ചെയ്തതോടെ ഡോക്ടർ ഒളിവിൽ
കൊച്ചിയിലെ ഡോക്ടർക്കെതിരായ പീഡനക്കേസിൽ കൂടുതൽവിവരങ്ങൾ പുറത്ത്. പ്രതിയായ ഡോ. ജോൺസൺ കെ. വർഗീസിന്റെ മൊബൈൽഫോണിൽ ഒട്ടേറെ യുവതികളുടെ സ്വകാര്യദൃശ്യങ്ങളുണ്ടെന്നാണ് വിവരം. ഏകദേശം 12 യുവതികളുടെ സ്വകാര്യദൃശ്യങ്ങൾ ഡോക്ടറുടെ മൊബൈൽഫോണിൽനിന്ന് പൊലീസ് കണ്ടെത്തി.