ജനകീയ പ്രഖ്യാപനങ്ങൾക്ക് പിന്നാലെ വീണ്ടും ആശ്വാസം; ഈ ജനവിഭാഗങ്ങൾക്ക് മുദ്രവിലയിലും രജിസ്ട്രേഷൻ ഫീസിലും ഇളവ്, അങ്കമാലി നഗരസഭയിൽ പൂർണ്ണ ഇളവ്

Published : Oct 29, 2025, 10:14 PM IST
Pinarayi vijayan

Synopsis

മുദ്രവിലയിൽ പരമാവധി 1,20,000 രൂപ വരെയും രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ പരമാവധി 30,000 രൂപ വരെയും പരമാവധി മൂന്ന് വർഷ കാലയളവിലേക്കാണ് ഇളവ് അനുവദിക്കുക. അങ്കമാലി നഗരസഭാ പരിധിയിലെ ഗുണഭോക്താക്കൾക്ക് പൂർണ്ണ ഇളവ് അനുവദിക്കും.

തിരുവനന്തപുരം: അതിദാരിദ്ര്യനിർമ്മാർജ്ജന പദ്ധതിയിൽ ഉൾപ്പെട്ട ഭൂരഹിത ഭവന രഹിത ഗുണഭോക്താക്കൾക്ക് വീടോട് കൂടി വസ്തു വാങ്ങി രജിസ്റ്റർ ചെയ്യുന്നതിന് മുദ്രവില, രജിസ്ട്രേഷൻ ഫീസ് എന്നിവയിൽ ഇളവ് നൽകാൻ മന്ത്രി സഭായോഗത്തിൽ തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന ഫണ്ട് ഉപയോഗിച്ചോ സർക്കാരിന്റെ ഏതെങ്കിലും പദ്ധതിയിൽ ഉൾപ്പെടുത്തി നൽകുന്ന ധനസഹായം ഉപയോഗിച്ചോ വീടോട് കൂടി വസ്തു വാങ്ങുന്നവർക്കാണ് ഇളവ് അനുവദിക്കുക. മുദ്രവിലയിൽ പരമാവധി 1,20,000 രൂപ വരെയും രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ പരമാവധി 30,000 രൂപ വരെയും പരമാവധി മൂന്ന് വർഷ കാലയളവിലേക്കാണ് ഇളവ് അനുവദിക്കുക. അങ്കമാലി നഗരസഭാ പരിധിയിലെ ഗുണഭോക്താക്കൾക്ക് പൂർണ്ണ ഇളവ് അനുവദിക്കും.

അതേ സമയം, ജനപ്രീയ ബജറ്റുകളെ തോൽപ്പിക്കുന്ന നിലയിലുള്ള ക്ഷേമ പദ്ധതി പ്രഖ്യാപനങ്ങളാണ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ നടത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ക്ഷേമ പെൻഷൻ 400 രൂപ കൂട്ടിയതടക്കം വമ്പൻ പദ്ധതികളാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്ന് 2000 രൂപയാക്കി. നിലവിൽ സഹായം കിട്ടാത്ത 35 നും 60 നും ഇടയിൽ പ്രായമുള്ള പാവപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകാനുള്ള തീരുമാനവും കൈയ്യടി നേടുന്നതാണ്. പ്രതി വർഷം ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള യുവാക്കൾക്ക് പ്രതിമാസം 1000 രൂപ സ്കോളർഷിപ്പും പ്രഖ്യാപിച്ചു. അങ്കണവാടി ജീവനക്കാർ, സാക്ഷരതാ പ്രേരക്, ആശാ വർക്കർമാർ എന്നിവർക്ക് 1000 രൂപ കൂടി പ്രതി മാസ ഓണറേറിയവും നൽകും സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസ തീരുമാനങ്ങളുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വാതിലടച്ച് കോൺഗ്രസ്; ഇങ്ങോട്ട് ആവശ്യപ്പെട്ടാലും ഇനി യുഡിഎഫിൽ അംഗമാക്കില്ലെന്ന് പ്രഖ്യാപനം; വിഷ്‌ണുപുരം ചന്ദ്രശേഖരൻ വഞ്ചിച്ചെന്ന് വിലയിരുത്തൽ
'ഗുരുവായൂരിൽ കൈപ്പത്തി വേണം', നിയമസഭാ സീറ്റ് കോൺഗ്രസിന് തിരികെ വേണമെന്ന് ഡിസിസി നേതൃത്വം, 'ലീഗുമായി സംസ്ഥാന നേതൃത്വം സംസാരിക്കണം'