
തിരുവനന്തപുരം: 2018-ലെ മികച്ച സേവനം കാഴ്ചവച്ച മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ പ്രഖ്യാപിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയിലെ മികച്ച സേവനത്തിനുള്ള പുരസ്കാരത്തിന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. ആര്‍ ചാന്ദിനി അർഹയായി.
ഹെല്‍ത്ത് സര്‍വീസ് വിഭാഗത്തില്‍ ആരോഗ്യ വകുപ്പ് പൊതുജനാരോഗ്യ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറും സ്റ്റേറ്റ് ലെപ്രസി ഓഫീസറുമായ ഡോ. ജെ പത്മലത, മെഡിക്കല്‍ ഇന്‍ഷുറന്‍സ് സര്‍വീസ് സെക്ടറില്‍ ആലപ്പുഴ ഇ എസ് ഐ ഡി ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോര്‍ജ് ഹറോള്‍ഡ് എന്നിവരെ മികച്ച ഡോക്ടര്‍മാരായി തെരഞ്ഞെടുത്തു.
ആര്‍ സി സി/ശ്രീചിത്ര തുടങ്ങിയ സ്വയംഭരണ മേഖലയില്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ബി സതീശന്‍, ദന്തല്‍ മേഖലയില്‍ ആരോഗ്യ വകുപ്പ് ദന്തല്‍ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സൈമണ്‍ മോറിസണ്‍, സ്വകാര്യമേഖലയില്‍ കോഴിക്കോട് ചാലപ്പുറം പീഡിയാട്രിക് കണ്‍സള്‍ട്ടന്റായ ഡോ. സി എം അബൂബക്കര്‍ തുടങ്ങിയവരും പുരസ്കാരത്തിന് അർഹരായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam