
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് ഗുരുതര ആരോപണവുമായി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടി എല്ലാ തലത്തിലും നിശ്ചലമാണെന്ന് പറഞ്ഞ് നിലപാട് ശക്തമാക്കുകയാണ് അദ്ദേഹം. മുഴുവൻ സമയ അധ്യക്ഷനാണ് പാർട്ടിക്ക് വേണ്ടത്. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് ഉടൻ തീരുമാനം എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൺ മാൻ വൺ പോസ്റ്റാണ് വേണ്ടതെന്ന് പറഞ്ഞ് എംപിമാരെയും എംഎൽഎമാരെയും അധ്യക്ഷനായി പരിഗണിക്കരുതെന്ന് പറയാതെ പറയുകയാണ് മുല്ലപ്പള്ളി. മന്ത്രിയായ സണ്ണിക്ക് കെപിസിസി അധ്യക്ഷപദം കൂടി കൊണ്ട് പോകുക പ്രയാസമാണ്. ദളിത് പ്രസിഡൻ്റാണ് വേണ്ടതെന്ന കൊടുക്കുന്നിലിൻ്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് അർഹത ഉള്ളവർക്കാണ് സ്ഥാനം നൽകേണ്ടതെന്നായിരുന്നു മറുപടി. എല്ലാ കാലത്തും ബഹുസ്വരത കോൺഗ്രസ് നോക്കിയിട്ടുണ്ട്.
താഴേത്തട്ടിൽ പോലും പ്രവർത്തനമില്ലെന്ന് പറഞ്ഞ് അധികാരത്തിൽ മാത്രമാണ് ഇപ്പോൾ ശ്രദ്ധയെന്ന് പറയാതെ പറയുകയാണ് മുൻ അധ്യക്ഷൻ. പാർട്ടി നിശ്ചലമാണെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവന മുതിർന്ന നേതാക്കളുടെ മുഴുവൻ വികാരമായാണ് വിലയിരുത്തുന്നത്. വി ഡി സതീശൻ സർക്കാർ അധികാരത്തിലെത്തിയപ്പോൾ തന്നെ സണ്ണി ജോസഫിന് പകരം മുഴുവൻ സമയ അധ്യക്ഷനെ നിയമിക്കണമെന്ന് നേതാക്കൾ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടതാണ്. മൂന്ന് മാസം കഴിഞ്ഞിട്ടും ഒന്നും നടന്നിട്ടില്ല. ഇക്കാര്യത്തിൽ സംസ്ഥാനനേതൃത്വത്തിൻ്റെ മെല്ലേപ്പോക്കും കാരണമെന്നാണ് മുതിർന്ന നേതാക്കളുടെ പക്ഷം. കെപിസിസി അധ്യക്ഷൻ മാത്രമല്ല രണ്ട് വർക്കിംഗ് പ്രസിഡന്റുമാരും മന്ത്രിമാരാണ്. പാർട്ടി സർക്കാർ ഏകോപനസമിതി ഉണ്ടാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഒന്നും നടക്കുന്നില്ല. പാർട്ടി പുനസംഘടനയും ബോർഡ് കോർപ്പറേഷൻ നിയമനവും നടത്താനാണ് നീക്കം. എന്നാൽ പലർക്കും നോട്ടം അധികാരസ്ഥാനങ്ങാളാണ്. ചില എംപിമാർ അധ്യക്ഷപദവിലേക്ക് ചരടുവലി ശക്തമാക്കിയിട്ടുണ്ട് ഈ സാഹചര്യത്തിൽ കൂടിയാണ് വൺ മാൻ വൺ പോസ്റ്റെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവന. മറ്റ് സ്ഥാനങ്ങൾ വഹിക്കുന്നവർക്ക് അധ്യക്ഷപദവി കൊടുത്താൻ അത് കുട്ടിക്കളിയായി മറുമെന്ന് പറഞ്ഞ് ഈ ആവശ്യമുന്നയിക്കുന്ന ജനപ്രതിനിധികൾക്കെതിരെ കടുന്ന നിലപാട് സ്വീകരിക്കുന്നു മുല്ലപ്പള്ളി. ഓണത്തിന് ശേഷം ചർച്ചകൾ സജീവമാക്കാനാണ് നീക്കം. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാടാണ് നിർണ്ണായകം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam