
തിരുവനന്തപുരം: ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി എൻ പ്രശാന്ത് ഐഎഎസ്. അധികാരം മനുഷ്യരുടെ തലയ്ക്ക് അഹങ്കാരത്തിന്റെ കിക്ക് കയറ്റുന്നുവന്നെന്ന് എൻ പ്രശാന്ത് ഐഎഎസ് പറഞ്ഞു. അതിന് ഒടുവിലത്തെ ഉദാഹരണമാണ് ഷൗക്കത്തിന്‍റെ ആത്മഹത്യ. ക്ലറിക്കൽ പദവി മുതൽ ഏത് ഉന്നതമായ പദവിയാണെങ്കിൽ പോലും മനുഷ്യരോട് കരുണ വേണം. സാധാരണ പൗരനെ മനുഷ്യനായി കാണാതെ എന്ത് വികസനം ഉണ്ടായിട്ട് എന്ത് കാര്യം?. ഞാനും നിങ്ങളും ഉൾപ്പെടുന്ന സിസ്റ്റം നന്നാക്കേണ്ടത് നമ്മൾ തന്നെയാണെന്നും എൻ പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഷൗക്കത്തിന്‍റെ ഫേസ് ബുക്ക് പോസ്റ്റിന് താഴെയുള്ള കമൻറിലൂടെയാണ് പ്രശാന്തിന്‍റെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam