കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നരമാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് കായംകുളം സ്വദേശി, ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി

Published : Aug 28, 2026, 11:13 AM IST
kannur district hospital

Synopsis

കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഒന്നര മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തു. കായംകുളം സ്വദേശി ബാബുവിൻ്റെ മൃതദേഹമാണ് ബന്ധുക്കൾ ഏറ്റുവാങ്ങിയത്. മൃതദേഹം തിരിച്ചറിയാത്തതിനാലാണ് ഒന്നര മാസം മോർച്ചറിയിൽ സൂക്ഷിച്ചത്.

കണ്ണൂർ: ജില്ലാ ആശുപത്രിയിൽ ഒന്നര മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തു. കായംകുളം സ്വദേശി ബാബുവിൻ്റെ മൃതദേഹമാണ് ബന്ധുക്കൾ ഏറ്റുവാങ്ങിയത്. മൃതദേഹം തിരിച്ചറിയാത്തതിനാലാണ് ഒന്നര മാസം മോർച്ചറിയിൽ സൂക്ഷിച്ചത്.

ആയിക്കര ഹാർബറിൽ ജൂലായ് ഏഴിനാണ് ബാബുവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. എന്നാൽ, ഇയാളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചുവരികയായിരുന്നു. മൃതദേഹം സംസ്കരിക്കുന്നതിനെച്ചൊല്ലി കോർപ്പറേഷനും പൊലീസും തമ്മിൽ തർക്കങ്ങളുണ്ടായി. ഇതിനിടെയാണ് ബന്ധുക്കളെത്തി മരിച്ചത് ബാബുവാണെന്ന് തിരിച്ചറിഞ്ഞത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മെസിയുടെ പേരിലുള്ള തട്ടിപ്പ്: വിജിലൻസും കേസെടുക്കും, അന്വേഷണ ഉത്തരവ് ഉടൻ
മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനം; ഫെമ കേസ് എടുത്ത് ഇഡി, വിദേശത്തേക്ക് പണം അയച്ചതിൽ അന്വേഷണം