കൊവിഡിൽ കൈത്താങ്ങ് ; 5600 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

By Web TeamFirst Published Jul 30, 2021, 11:28 AM IST
Highlights

രണ്ടു ലക്ഷമോ അതിൽ താഴെയോ ഉള്ള വായ്പകളുടെ പലിശയുടെ നാല് ശതമാനം വരെ ആറു മാസത്തേക്ക് സർക്കാർ വഹിക്കും. സർക്കാർ വാടകയ്ക്ക് നൽകിയ മുറികളുടെ വാടക ജൂലൈ മുതൽ ഡിസംബർ 31 വരെ ഒഴിവാക്കി.  ചെറുകിട വ്യാപാര വ്യവസായ സ്ഥാപനങ്ങൾക്ക് കെട്ടിട നികുതി ഡിസംബർ വരെ ഒഴിവാക്കിയിട്ടുണ്ട്

തിരുവനന്തപുരം: വ്യാപാരികള്‍ക്കും ചെറുകിട വ്യവസായികള്‍ക്കും കര്‍ഷകര്‍ക്കും 5650 കോടിയുടെ കൊവിഡ് സമാശ്വാസ പാക്കേജ് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. രണ്ട് ലക്ഷം വരെയുള്ള വായ്പയുടെ നാല് ശതമാനം പലിശ സർക്കാർ ആറു മാസത്തേക്ക് നൽകും. സർക്കാറിൻറെ കടമുറികളുടെ വാടക ജുലൈ മുതൽ ഡിസംബർ 31 വരെ ഒഴിവാക്കി. , ചെറുകിട വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ക്ക് കെട്ടിട നികുതിയും ഫിക്സ്ഡ് ചാര്‍ജും ആറു മാസത്തേയ്ക്ക് ഒഴിവാക്കിയിട്ടുണ്ട്

കൊവിഡ് വ്യാപനവും അടച്ചുപൂട്ടലും വഴി കടുത്ത ദുരിതത്തിലായ കർഷകരുടേയും ചെറുകിട വ്യാപാരികളുടേയെും വ്യവസായികളുടേയും ആവശ്യങ്ങൾ പരിഗണിച്ചാണ് സാമ്പത്തികാശ്വാസ പദ്ധതി. ഏറ്റവും പ്രധാന പ്രഖ്യാപനം പലിശയിലെ ഇളവ്. കേന്ദ്ര സംസ്ഥാന ധനകാര്യ സ്ഥാപനങ്ങൾ, വാണിജ്യ ബാങ്കുകൾ, സഹകരണ ബാങ്കുകൾ എന്നിവയിൽ നിന്നെടുത്ത രണ്ട് ലക്ഷം രൂപവരെയോ അതിൽ താഴെ വരോയോ ഉള്ള വായ്പകൾക്കാണ് പലിയ ഇളവ്. പലിശയുടെ നാല് ശതമാനം സംസ്ഥാന സർക്കാർ ആറുമാസത്തേക്ക് വഹിക്കും. രണ്ടായിരം കോടിരൂപയുടെ ഇളവിൽ ഒരുലക്ഷം പേർക്കാണ് ആനുകൂല്യം കിട്ടുന്നത്. ഓഗസ്റ്റ് ഒന്ന് മുതൽ എടുക്കുന്ന വായ്പകൾക്കും ഇളവുണ്ട്. ചെറുകിട വ്യാപാര വ്യവസായ സ്ഥാപനങ്ങൾക്ക് കെട്ടിട നികുതിയും വൈദ്യൂതി ഫിക്സഡ് ചാർജ്ജും ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഒഴിവാക്കും. സർക്കാർ വാടകക്ക് നൽകിയ കടമുറിയുടേ വാടകയും ഇക്കാലയളവിൽ ഒഴിവാക്കും. സഹികെട്ട് സംരഭകർ എന്ന ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയിൽ വ്യാപാരികൾ ഉന്നയിച്ച പ്രധാന ആവശ്യമാണിത്.

കെഎസ്എഫ് ഇ നൽകിയ എല്ലാ വായ്പകളുടേയും പിഴപ്പലിശ സെപ്റ്റംബർ 30 വരെ ഒഴിവാക്കി. ചിട്ടി തിരിച്ചടവിൽ വീഴ്ച വരുത്തിയവർക്കും ഇളവുണ്ടാകും. കെഎഫ് സി വഴിയുള്ള വായ്പകൾക്ക് ജൂലൈ ഒന്ന് മുതൽ ഒരു വർഷതതെ മൊറട്ടോറിയം പ്രഖ്യാപിച്ചു. സ്റ്റാർട്ട് അപ്പ് കേരള, വ്യവസായ എസ്റ്റേറ്റിലുള്ളവർക്കുള്ള പ്രത്യേക പദ്ധതി. മുഖ്യമന്ത്രിയുടെ സംരഭക വികസനപദ്ധതിയുടെ രണ്ടാം ഭാഗവും കെഎഫ് സി വഴി നടപ്പാക്കും.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!