'ഇടപെടൽ അപക്വം'; മാസപ്പടിക്കേസില്‍ സിം​ഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ, ഹർജിക്കാരനും വിമർശനം

Published : Oct 26, 2026, 04:00 PM IST
kerala high court divorce case alimony

Synopsis

സിഎംആർഎൽ മാസപ്പടിക്കേസിൽ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ച സിംഗിൾ ബെഞ്ച് നടപടി അപക്വമാണെന്ന് സർക്കാർ വാദിച്ചു.

കൊച്ചി: സിഎംആർഎൽ മാസപ്പടിക്കേസിൽ പിണറായി വിജയന്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതിയിൽ വാദം പുരോ​ഗമിക്കുന്നു. കേസ് പരിഗണിച്ച സമയം മുതൽ സിംഗിൾ ബെഞ്ച് ഉത്തരവിൽ വരെ നിരവധി പിഴവുകളുണ്ടെന്നും വിധി സ്റ്റേ ചെയ്ത് അപ്പീൽ ഫയലിൽ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ഹാജരായ സിദ്ധാർത്ഥ് ലൂത്ര വാദിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സ്വീകരിക്കണമെന്ന ആവശ്യത്തിൽ ഊന്നി വാദം നടത്തണമെന്ന് കോടതി നിർദേശിച്ചു.

ഇഡിയിൽ നിന്ന് വിവരം ലഭിച്ചപ്പോൾ അതിൽ പ്രാഥമിക അന്വേഷണം നടത്താനാണ് സർക്കാർ തീരുമാനിച്ചതെന്നും പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം തുടരുമ്പോൾ രണ്ടു ദിവസത്തിനകം ഹർജിക്കാരനായ കെ.എം. ഷാജഹാൻ കോടതിയെ സമീപിച്ചത് സിംഗിൾ ബെഞ്ചിന്റെ അപക്വമായ ഇടപെടലിലേക്കും പ്രതിസന്ധികളിലേക്കും വഴിതുറന്നുവെന്നും സംസ്ഥാന സർക്കാറിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ വ്യക്തമാക്കി. ഇഡി നൽകിയ മുദ്രവെച്ച കത്തിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ ഇടാൻ സിംഗിൾ ബെഞ്ച് പറഞ്ഞതിനെ ചോദ്യം ചെയ്ത സർക്കാർ, എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഉത്തരവ് അംഗീകരിക്കുന്നില്ലെങ്കിലും എഫ്ഐആർ ഇട്ട സ്ഥിതിക്ക് ഇനി അന്വേഷണത്തിൽ ഇടപെടരുതെന്നും ആവശ്യപ്പെട്ടു. പ്രാഥമികാന്വേഷണം നടത്താനായിരുന്നു സംസ്ഥാന സർക്കാരിൻ്റെ നിലപാട്. ഞങ്ങൾക്ക് ആകെ ലഭിച്ചത് ഇഡിയുടെ ഒരു കത്ത് മാത്രമാണ്. തെളിവുകൾ എന്താണെന്ന് അറിയാൻ ശ്രമിച്ചു. ഇഡി മുഴുവൻ സാധന സാമഗ്രികളും മുദ്രവെച്ച കവറിലാണ് നൽകിയത്. അതനുസരിച്ച് എഫ്ഐആർ‌ ഇടാൻ സിംഗിൾ ബെഞ്ച് പറഞ്ഞു. അത് ശരിയാണോയെന്നും സർക്കാർ ചോദിച്ചു.

എന്നാൽ, സുപ്രീംകോടതി അപ്പീലിന് അനുമതി നൽകുക മാത്രമാണ് ചെയ്തതെന്നും ഇസിഐആറിനും എഫ്ഐആറിനും സ്റ്റേയില്ലെന്നും കേന്ദ്രവും ഇഡിയും ചൂണ്ടിക്കാട്ടി. അന്വേഷണത്തിൽ സാമ്പത്തിക ഇടപാടുകളുടെ തെളിവുകളുള്ള ഡയറി ലഭിച്ചിട്ടുണ്ടെന്നും അതിൽ മുൻ മുഖ്യമന്ത്രിയുടെയും മുൻ മന്ത്രിയുടെ ഭാര്യയുടെയും പേരുകളുണ്ടെന്നും ഇഡി വ്യക്തമാക്കി. പിസി ആക്ട് പ്രകാരം കേസ് എടുക്കാൻ കഴിയാത്തതിനാലാണ് PMLA 66(2) പ്രകാരം ഡിജിപിക്ക് കത്ത് നൽകിയതെന്ന് വ്യക്തമാക്കിയ കേന്ദ്രം, അപ്പീലിൽ വാദം കേൾക്കുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യരുതെന്നും കോടതിയോട് ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നിങ്ങൾ ആരാണ്, എന്താണ് നിങ്ങളുടെ നിയമപരമായ യോ​ഗ്യത? കെ.എം. ഷാജഹാനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി, സർക്കാറും കുറ്റപ്പെടുത്തി
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; ഒന്നാം പ്രതി സുഹൈൽ സജീവന് കുരുക്കായി മൂന്നാം പ്രതി ജോയലിന്‍റെ ശബ്ദസന്ദേശം