പി പി ദിവ്യക്കെതിരെ അഴിമതി ആരോപണം കടുപ്പിച്ച് മുഹമ്മദ് ഷമ്മാസ്; ശബ്ദ സന്ദേശവും വാട്സ്ആപ്പ് ചാറ്റും പുറത്തുവിട്ടു

Published : Oct 26, 2026, 03:53 PM IST
P P Divya

Synopsis

പി പി ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റായിരുന്നപ്പോള്‍ അന്നത്തെ വൈസ് പ്രസിഡന്‍റായിരുന്ന ബിനോയ് കുര്യന് പണം നൽകാൻ ദിവ്യ പറഞ്ഞെന്ന രീതിയിലുള്ള കാർട്ടൺ ഇന്ത്യ കമ്പനി എംഡി മുഹമ്മദ് ആസിഫിന്‍റെ ശബ്ദ സന്ദേശവും വാട്സ്ആപ്പ് ചാറ്റും ഷമ്മാസ് പുറത്തുവിട്ടു. അഴിമതി നടത്തിയിട്ടില്ലെന്നും അനധികൃതമായി പണം വാങ്ങിയിട്ടില്ലെന്നും ബിനോയ് പ്രതികരിച്ചു.

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് പി പി ദിവ്യക്കെതിരെ അഴിമതി ആരോപണം കടുപ്പിച്ച് കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷമ്മാസ്. അന്നത്തെ വൈസ് പ്രസിഡന്‍റായിരുന്ന സിപിഎം നേതാവ് ബിനോയ് കുര്യന് പണം നൽകാൻ ദിവ്യ പറഞ്ഞെന്ന രീതിയിലുള്ള കാർട്ടൺ ഇന്ത്യ കമ്പനി എംഡി മുഹമ്മദ് ആസിഫിന്‍റെ ശബ്ദ സന്ദേശവും വാട്സ്ആപ്പ് ചാറ്റും ഷമ്മാസ് പുറത്തുവിട്ടു. അതേസമയം, അഴിമതി നടത്തിയിട്ടില്ലെന്നും അനധികൃതമായി പണം വാങ്ങിയിട്ടില്ലെന്നും ബിനോയ് കുര്യൻ പ്രതികരിച്ചു.

പി പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്നപ്പോൾ ബിനോയ് കുര്യൻ ആയിരുന്നു വൈസ് പ്രസിഡന്‍റ്. ബജറ്റ് അവതരണ സമയത്ത് കോംപ്ലിമെന്‍ററി ബാഗ് വാങ്ങാൻ ബിനോയ് കുര്യൻ പണം ആവശ്യപ്പെട്ടെന്നും വലിയ തുക അല്ലെങ്കിൽ കൊടുക്കാൻ പി പി ദിവ്യ പറഞ്ഞെന്നും കാർട്ടൺ ഇന്ത്യ എംഡി മുഹമ്മദ് ആസിഫ് പറയുന്നതായുള്ള ശബ്ദരേഖയാണ് മുഹമ്മദ് ഷമ്മാസ് പുറത്തുവിട്ടത്. 'ആസിഫ് പൈസ തരും, വൈസിന് കൊടുത്തോ' എന്ന് ദിവ്യയുടെ നമ്പറിൽ നിന്ന് അയച്ചതെന്ന തരത്തിലുള്ള വാട്സ് ആപ്പ് ചാറ്റിന്‍റെ സ്ക്രീൻ ഷോട്ടും ഷമ്മാസ് പുറത്തുവിട്ടു. പി.പി ദിവ്യയും ബെനാമി കമ്പനി എന്ന ആരോപണം നേരിടുന്ന കാർട്ടൺ ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് തെളിവാണിതെന്ന് മുഹമ്മദ് ഷമ്മാസ് പറയുന്നു.

പണം വാങ്ങിയെന്ന ആരോപണം ജില്ലാ പഞ്ചായത്തിന്‍റെ നിലവിലെ പ്രസിഡന്‍റ് കൂടിയായ ബിനോയ് കുര്യൻ നിഷേധിച്ചു. ബജറ്റ് അവതരണ വേളയിൽ സമ്മാനങ്ങൾ വാങ്ങൻ സ്പോൺസർഷിപ്പ് പണം പലരിൽ നിന്നും തേടിയിട്ടുണ്ടെന്നു അതൊന്നും തന്‍റെ കയിലേക്ക് അല്ല വന്നതെന്നും ബിനോയ് കുര്യൻ പ്രതികരിച്ചു. ദിവ്യക്കെതിരായ പരാതി പിൻവലിക്കാൻ താൻ പണം ആവശ്യപ്പെട്ടിട്ടില്ല. അത്തരമൊരു ആരോപണം ഉന്നയിച്ച കാർട്ടൺ ഇന്ത്യ എംഡി മുഹമ്മദ് ആസിഫിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും ഷമ്മാസ് പറയുന്നു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സൂക്ഷിച്ചിരുന്നത് കിടപ്പുമുറിയിലെ കട്ടിലിനുള്ളിലെ അറയിൽ, രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എക്സൈസ് എത്തി പൊക്കിയത് 47 ലിറ്റർ വിദേശമദ്യം
'ഇടപെടൽ അപക്വം'; മാസപ്പടിക്കേസില്‍ സിം​ഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ, ഹർജിക്കാരനും വിമർശനം