സംസ്ഥാനത്ത് 16 ഇനം പച്ചക്കറികൾക്ക് സർക്കാർ തറവില പ്രഖ്യാപിക്കും

By Web TeamFirst Published Oct 21, 2020, 1:26 PM IST
Highlights

തറവില നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. 550 കേന്ദ്രങ്ങൾ വഴി പച്ചക്കറി സംഭരിക്കാനും സർക്കാർ തീരുമാനിച്ചു.
 


തിരുവനന്തപുരം: കേരളത്തിൽ 16 ഇനം പച്ചക്കറികൾക്ക് തറവില പ്രഖ്യാപിക്കാൻ സംസ്ഥാന മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു. തറവില നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. 550 കേന്ദ്രങ്ങൾ വഴി പച്ചക്കറി സംഭരിക്കാനും സർക്കാർ തീരുമാനിച്ചു.

കേരളത്തിലേക്ക് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി ഇറക്കുമതി കുറഞ്ഞതോടെ വിപണിയിൽ പച്ചക്കറി വില ഉയർന്നിരുന്നു. കർണ്ണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും പച്ചക്കറി എത്തുന്നത്. ഇവിടങ്ങളിൽ കഴിഞ്ഞ കനത്ത മഴ പെയ്തതോടെ വിളനാശം സംഭവിച്ചതാണ് ഇറക്കുമതി കുറയാനും വില കുത്തനെ ഉയരാനും കാരണമായതെന്നാണ് വ്യാപാരികൾ പറയുന്നത്. 


 

click me!