Latest Videos

ഒരു തൂവാല കരുതാം, ക്ഷയരോഗത്തെയും എച്ച് വൺ എൻ വണ്ണിനെയും അകറ്റാം; തൂവാല വിപ്ലവുമായി ആരോഗ്യ വകുപ്പ്

By Web TeamFirst Published Nov 18, 2019, 4:15 PM IST
Highlights

ആരോഗ്യ വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ ക്ഷയരോഗ നി‍ർമാർജനത്തിലുള്ള നൂതന മാർഗം എന്ന നിലയിലാണ് തൂവാല വിപ്ലവം നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ ഓരോ ജില്ലയിലെയും തെരഞ്ഞെടുത്ത സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് തൂവാല സൗജന്യമായി നൽകും.

തിരുവനന്തപുരം: വായുവിലൂടെ പകരുന്ന രോഗങ്ങളെ പ്രതിരോധിക്കാൻ തൂവാല വിപ്ലവവുമായി സംസ്ഥാന ആരോഗ്യ വകുപ്പ്. വായുജന്യ രോഗങ്ങളുടെ അപകടം വ്യക്തമാക്കി തൂവാല ഉപയോഗിക്കാൻ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആരോഗ്യ വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ ക്ഷയരോഗ നി‍ർമാർജനത്തിലുള്ള നൂതന മാർഗം എന്ന നിലയിലാണ് തൂവാല വിപ്ലവം നടപ്പാക്കുന്നത്. 

ആദ്യഘട്ടത്തിൽ ഓരോ ജില്ലയിലെയും തെരഞ്ഞെടുത്ത സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് തൂവാല സൗജന്യമായി നൽകും. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഉപയോഗിക്കേണ്ടതിന്‍റെ പ്രാധാന്യം വ്യക്തമാക്കിയാണ് തൂവാല നൽകുന്നത്. ഇടുക്കി ജില്ലയിൽ തുടങ്ങനാട് സെന്‍റ് തോമസ് ഹൈസ്കൂളിൽ പദ്ധതിയ്ക്ക് തുടക്കമായി. 

രാജ്യത്ത് ഓരോ 3 മിനുട്ടിലും 2 പേരുടെ ജീവൻ ക്ഷയരോഗം കവർന്നെടുക്കുന്നു. വായുവിലൂടെ ദിവസവും ആറായിരത്തിലധികം പേർക്ക് ക്ഷയരോഗം ബാധിക്കുന്നുവെന്നാണ് കണക്ക്. തൂവാല ഉപയോഗം ശീലമാക്കായാൽ ക്ഷയരോഗത്തിനൊപ്പം എച്ച്‍വൺ എൻവൺ അടക്കമുള്ള വായുജന്യ രോഗങ്ങളും പകരുന്നത് തടയാം. കേന്ദ്രസർക്കാരിന്‍റെ സഹായത്തോടെയാണ് സംസ്ഥാന ആരോഗ്യവകുപ്പ് തൂവാല വിപ്ലവം നടപ്പാക്കുന്നത്.

click me!