സംസ്ഥാന തല ബാങ്കേഴ്സ് സമിതി യോഗം തിങ്കളാഴ്ച, ദുരിതബാധിതരുടെ വായ്പക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുമോ?

Published : Aug 17, 2024, 01:44 PM ISTUpdated : Aug 17, 2024, 01:46 PM IST
സംസ്ഥാന തല ബാങ്കേഴ്സ് സമിതി യോഗം തിങ്കളാഴ്ച, ദുരിതബാധിതരുടെ വായ്പക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുമോ?

Synopsis

ഉരുൾപ്പൊട്ടലിന്റെ ഇരയായി എല്ലാം നഷ്ടപ്പെട്ടവരുടെ ബാങ്ക് വായ്പകൾ അടക്കം സാമ്പത്തിക ബാധ്യതയിലും തിരിച്ചടവിലും മാനുഷിക പരിഗണന നൽകണമെന്ന് വിവിധ കോണുകളിൽ നിന്നും ആവശ്യം ഉയർന്നിരുന്നു.

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ വായ്പാ ബാധ്യതകൾ ചർച്ച ചെയ്യാൻ സംസ്ഥാന തല ബാങ്കേഴ്സ് സമിതി യോഗം തിങ്കളാഴ്ച ചേരും. തിരുവനന്തപുരത്താണ് നിർണായക യോഗം. ദുരിതബാധിതരുടെ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുന്നതുൾപ്പടെ യോഗത്തിൽ ചർച്ചയാകും. ഉരുൾപ്പൊട്ടലിന്റെ ഇരയായി എല്ലാം നഷ്ടപ്പെട്ടവരുടെ ബാങ്ക് വായ്പകൾ അടക്കം സാമ്പത്തിക ബാധ്യതയിലും തിരിച്ചടവിലും മാനുഷിക പരിഗണന നൽകണമെന്ന് വിവിധ കോണുകളിൽ നിന്നും ആവശ്യം ഉയർന്നിരുന്നു. നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോണിലും ദുരിതബാധിതരുടെ വായ്പബാധ്യതയിൽ ഇളവ് വേണമെന്ന ആവശ്യം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ദുരിതബാധിതരെ എങ്ങനെ സഹായിക്കാമെന്നതടക്കം ബാങ്കേഴ്സ് സമിതി ചർച്ച ചെയ്യും. 

ആദ്യ തദ്ദേശ അദാലത്ത്: മുൻകൂട്ടി ലഭിച്ച 81.88 % പരാതികൾ തീർപ്പാക്കിയെന്ന് മന്ത്രി എം ബി രാജേഷ്

അതേ സമയം, നേരത്തെ വയനാട് ദുരിത ബാധിതരുടെ വായ്പാ ബാധ്യതകൾ എഴുതിത്തള്ളുമെന്ന് കേരളാ ബാങ്ക് പ്രഖ്യാപിച്ചിരുന്നു. മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ മരിച്ച് പോയവര്‍, ഈടു നൽകിയ വീടും വസ്തുവകകളും ഉരുളെടുത്ത് പോയവര്‍, ഇത്തരക്കാരുടെ ബാധ്യതകളെല്ലാം എഴുതിത്തള്ളാനാണ് കേരളാ ബാങ്ക് ഭരണസമിതിയുടെ തീരുമാനം. തോട്ടം തൊഴിലാളികളുടെ ക്ഷേമം മുൻനിര്‍ത്തിയ പ്രത്യേക വായ്പാ പദ്ധതിയിൽ ഉൾപ്പെട്ടവര്‍ മുതൽ വിനോദ സഞ്ചാര മേഖലയിൽ മുതൽ മുടക്കിയവര്‍ വരെ കേരളാ ബാങ്ക് ചൂരൽമല ശാഖയിൽ ഗുണഭോക്താക്കളായുണ്ട്. 

 

 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇടത് മതേതര നിലപാടുകളെ ദുർബലപ്പെടുത്തുന്ന പ്രസ്താവന, സജി ചെറിയാനോട് സിപിഎം തിരുത്തൽ ആവശ്യപ്പെട്ടേക്കും
ഓപ്പറേഷൻ ഗോൾഡൻ ഷാഡോ; തെക്കേ ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ ഒരുമിച്ച് പരിശോധന, 'സ്വ‍ർണക്കൊള്ളയില്‍ പൂർണ്ണ വ്യാപ്തി വെളിപ്പെടുത്തും'