
തൃശ്ശൂർ: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് ഇന്ന് തുടക്കം. പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു മേളയ്ക്ക് കൊടിയുയർത്തും. അഞ്ച് വേദികളിലായി 350 മത്സര ഇനങ്ങളാണ് നടക്കുക.
പന്ത്രണ്ടായിരത്തിലധികം പ്രതിഭകൾ മാറ്റുരയ്ക്കുന്ന ശാസ്ത്രോത്സവം കുന്ദംകുളത്തും സമീപ പ്രദേശങ്ങളിലെ അഞ്ച് വിദ്യാലയങ്ങളിലുമാണ് നടക്കുക. കുന്ദംകുളം ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എ സി മൊയ്തീൻ മേള ഉദ്ഘാടനം ചെയ്യും. ആദ്യ ദിനം വർക്കിംഗ് മോഡൽ സ്റ്റിൽ മോഡൽ, തത്സമയ നിർമ്മാണം എന്നിവയാണ് ആകർഷക ഇനങ്ങൾ.
ശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഗണിതശാസത്രം,ഐടി, പ്രവർത്തി പരിചയ മേള എന്നിവയിലായി 12000 ലധികം കുട്ടികളാണ് മാറ്റുരയ്ക്കുന്നത്. വൊക്കേഷണൽ എക്സ്പോയും സ്പെഷ്യൽ സ്കൂൾ പ്രവർത്തി പരിചയ മേളയും ഇതോടൊപ്പം നടക്കും. കാഴ്ചക്കും കേൾവിക്കും പരിമിതി ഉള്ളവർക്ക് 34 ഇനങ്ങളിൽ മത്സരം നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് ശേഷമാണ് മേള പൊതുജനത്തിനായി തുറന്നു കൊടുക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam