
തിരുവനന്തപുരം: സിപിഎമ്മിൽ അഴിച്ചുപണി. സംസ്ഥാന സെക്രട്ടറിയേറ്റ് പുനഃസംഘടിപ്പിച്ചു. പി ജയരാജൻ, വി ശിവൻകുട്ടി, എംബി രാജേഷ് എന്നിവരെ കൂടി ഉൾപ്പെടുത്തിയാണ് പുനഃസംഘടന. ടിപി രാമകൃഷ്ണനെയും തോമസ് ഐസക്കിനെയും ഒഴിവാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന നൽകിയെന്ന വിവരവും പുറത്തുവരുന്നുണ്ട്. സംസ്ഥാന സമിതിയും പുനഃസംഘടിപ്പിച്ചിട്ടുണ്ട്. സമിതിയിൽ പുതിയ 9 അംഗങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എം വിജിൻ, ജെയ്ക് സി തോമസ്, പിഎസ് സഞ്ജീവ്, എം ശിവപ്രസാദ്, ആദര്‍ശ് എം സജി, ഒ എസ് അംബിക, എൻ സുകന്യ, സുബൈദ ഇസഹാക്ക്, ന്നിവരെ സമിതിയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുവമുഖങ്ങളെ ഉള്‍പ്പെടുത്തി സമഗ്ര അഴിച്ചുപണി നടത്തിയിരിക്കുകയാണ് സിപിഎം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam