ലൈഫിലെ സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ തുടരും; തിങ്കളാഴ്‍ച ഹൈക്കോടതിയില്‍ വീണ്ടും വാദം

By Web TeamFirst Published Dec 17, 2020, 5:33 PM IST
Highlights

 സീല്‍ഡ് കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന് സിബിഐ കോടതിയെ അറിയിച്ചു. കഴിഞ്ഞ ഒക്ടോബർ 13നായിരു ലൈഫ് മിഷന് എതിരായ അന്വേഷണം കോടതി തടഞ്ഞത്.
 

കൊച്ചി: വടക്കാഞ്ചേരി ഫ്ലാറ്റ് നിർമ്മാണ  ക്രമക്കേടിൽ  ലൈഫ് മിഷനെതിരായ സിബിഐ  അന്വേഷണത്തിനുള്ള സ്റ്റേ തുടരും. തിങ്കളാഴ്‍ച ഹൈക്കോടതിയില്‍ വീണ്ടും വാദം തുടരും. സീല്‍ഡ് കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന് സിബിഐ കോടതിയെ അറിയിച്ചു. കഴിഞ്ഞ ഒക്ടോബർ 13നായിരു ലൈഫ് മിഷന് എതിരായ അന്വേഷണം കോടതി തടഞ്ഞത്. ലൈഫ് മിഷൻ പദ്ധതിയ്ക്കായി സർക്കാർ  ഭൂമി കൈമാറിയതിന് രേഖകൾ ഉണ്ടോയെന്ന് ചോദിച്ച കോടതി, ഇടപാടിലെ  സംശയങ്ങൾ നീക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി. എന്നാല്‍ പദ്ധതിയിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും പാവങ്ങൾക്ക് വീട് വെച്ചുകൊടുക്കുന്ന പദ്ധതിയാണ് ലൈഫ് മിഷൻ നടപ്പാക്കുന്നതെന്നും സർക്കാർ അറിയിച്ചു. 

എഫ്സിആർഎ നിയമങ്ങളുടെ ലംഘനം ഉണ്ടായിട്ടില്ലെന്നും സർക്കാർ വാദിച്ചു. എന്നാൽ പദ്ധതിയിൽ ക്രമക്കേട് ഉണ്ടെന്നതിന് തെളിവാണ് വിജിലൻസ് അന്വഷണമെന്നായിരുന്നു  സിബിഐയുടെ മറുപടി.  കേസിൽ  അറസ്റ്റ് ഭയക്കുന്നുവെങ്കിൽ യുവി ജോസ് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയാണ് വേണ്ടതെന്നും സിബിഐ വ്യക്തമാക്കി.  സിബിഐ അന്വേഷണം കോടതി സ്റ്റേ ചെയ്തപ്പോൾ ഇഡിയെ ലൈഫ് മിഷന് എതിരായി ഉപയോഗിക്കുകയാണെന്നും കേന്ദ്ര ഏജൻസികളുടെ അന്വഷണം പരിധിവിടുകയാണെന്നും സർക്കാർ കോടതിയെ അറയിച്ചു.

click me!