കാടുവെട്ടിത്തെളിക്കാൻ എത്തിയവർ കണ്ടത് സ്റ്റീൽ ബോംബ്, കഴിഞ്ഞ വർഷം സ്ഫോടനം നടന്ന പ്രദേശത്തിന് സമീപത്താണ് സംഭവം

Published : May 13, 2025, 12:11 PM IST
കാടുവെട്ടിത്തെളിക്കാൻ എത്തിയവർ കണ്ടത് സ്റ്റീൽ ബോംബ്, കഴിഞ്ഞ വർഷം സ്ഫോടനം നടന്ന പ്രദേശത്തിന് സമീപത്താണ് സംഭവം

Synopsis

പ്രദേശത്ത് കാട് വെട്ടിത്തെളിക്കാന്‍ എത്തിയവരാണ് സ്റ്റീല്‍ ബോംബ് കാണുന്നത്.

കണ്ണൂർ: കണ്ണൂർ പാനൂരില്‍ സ്റ്റീൽ ബോംബ് കണ്ടെത്തി. രണ്ട് സ്റ്റീല്‍ ബോംബുകളാണ് പാനൂരിലെ ചെണ്ടയാടെന്ന പ്രദേശത്ത് കണ്ടെത്തിയത്. പ്രദേശത്ത് കാട് വെട്ടിത്തെളിക്കാന്‍ എത്തിയവരാണ് സ്റ്റീല്‍ ബോംബ് കാണുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഈ പ്രദേശത്ത് ബോംബ് നിര്‍മ്മാണത്തിനിടെ ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് ബോംബ് സ്ക്വാഡ് പ്രദേശത്ത് വ്യാപക പരിശോധനയും നടത്തിയതാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

`ചൂട് പൊറോട്ട നൽകാതെ ആൾക്കാരെ പറ്റിക്കുന്നോ?', പൊറോട്ടയ്ക്ക് ചൂടില്ലെന്ന് പറഞ്ഞ് ഹോട്ടൽ ഉടമയ്ക്ക് മർദനം, സംഭവം കോഴിക്കോട്
അമിത നിരക്ക്, ട്രാഫിക് സിഗ്നൽ അവഗണിക്കൽ, സീബ്രാ ക്രോസിംഗ് നിയമലംഘനം; കൊച്ചിയിൽ 851 ഓട്ടോറിക്ഷകൾക്കെതിരെ നടപടി