
ഇടുക്കി: ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് ഭീഷണിയായി മാറിയ അരിക്കൊമ്പനെന്ന കാട്ടാനയെ പിടികൂടാനുള്ള പ്രാരംഭ നടപടികൾ തുടങ്ങി. കൂട് നിർമ്മിക്കുന്നതിന് മരം മുറിക്കാനുള്ള ടെണ്ടർ നടപടികൾ ഉടൻ പൂർത്തിയാക്കും. കോടനാട് നിലവിലുള്ള കൂടിന്‍റെ സുരക്ഷാ പരിശോധനയുടെ റിപ്പോർട്ട് കിട്ടിയ ശേഷമായിരിക്കും ഇതിനുള്ള നടപടികൾ തുടങ്ങുക.
മയക്കുവെടി വയ്ക്കുന്നതിന് ഡോ.അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം പത്താം തീയതിയോടെ എത്തിയേക്കും. കഴിഞ്ഞ കുറേ ദിവസങ്ങളായി ജനവാസ മേഖലയിലിറങ്ങുന്ന അരിക്കൊമ്പൻ വീടുകളും കടകളും എല്ലാം തകർക്കുകയാണ്
വീട് തകർത്ത് വീണ്ടും അരിക്കൊമ്പൻ; കൃഷിയും നശിപ്പിച്ചു; അട്ടപ്പാടി പുതൂരിൽ കാട്ടാനക്കൂട്ടം