മെഡി.കോളേജില്‍ വന്‍ ചികിത്സാപിഴവ്: മൂക്കിന് പകരം വയര്‍ കീറി ശസ്ത്രക്രിയ നടത്തി

By Web TeamFirst Published May 21, 2019, 10:39 PM IST
Highlights

മ‍ഞ്ചേരി മെഡി.കോളേജില്‍ ഗുരുതര ചികിത്സാ പിഴവ്. ഏഴ് വയസുകാരന്‍റെ മൂക്കിന് പകരം വയര്‍ കീറി ശസ്ത്രക്രിയ നടത്തി

മലപ്പുറം: മ‍ഞ്ചേരി മെഡി.കോളേജില്‍ ഗുരുതര ചികിത്സാ പിഴവ്. ഏഴ് വയസുകാരന്‍റെ മൂക്കിന് പകരം വയര്‍ കീറി ശസ്ത്രക്രിയ നടത്തി. മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയായ ഏഴ് വയസുകാരനാണ് മൂക്കിന് പകരം വയറില്‍ ശസ്ത്രക്രിയ നടത്തിയത്. 

രോഗികളെ പരസ്പരം മാറി പോയതാണ് അബദ്ധത്തിലേക്ക് നയിച്ചതെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു. വയറില്‍ ശസ്ത്രക്രിയ ചെയ്യാനായി എത്തിയ മറ്റൊരു രോഗിയുടെ പേരുമായി ഏഴ് വയസുകാരന്‍റെ പേരിന് സാമ്യം വന്നതാണ് തെറ്റ് പറ്റാന്‍ കാരണമായതെന്നും സംഭവത്തില്‍ ബന്ധപ്പെട്ട ഡോക്ടറില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ടെന്നും സൂപ്രണ്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  

മലപ്പുറം സ്വദേശിയായ മുഹമ്മദ് ഡാനിഷിനാണ് മൂക്കിലെ ദശയ്ക്ക് ശസ്ത്രക്രിയ ചെയ്യേണ്ടിയിരുന്നത്. എന്നാൽ ഉദരസംബന്ധമായ രോഗത്തിന് ശസ്ത്രക്രിയ നടത്തേണ്ടിയിരുന്ന ധനുഷുമായി പേര് മാറി കുട്ടിയുടെ വയർ കീറി ശസ്ത്രക്രിയ ചെയ്യുകയായിരുന്നു. മുറിയിലേക്ക് മാറ്റിയപ്പോൾ മാതാപിതാക്കളാണ് കുട്ടിയുടെ വയറ്റിലാണ് ശസ്ത്രക്രിയ ചെയ്തതെന്ന് കണ്ടെത്തിയത്. ശേഷം വീണ്ടും മൂക്കിൽ ശസ്ത്രക്രിയ ചെയ്യുകയായിരുന്നു.

"ഇന്ന് തന്‍റെ മകന് സംഭവിച്ചത് മറ്റൊരു കുട്ടിയ്ക്കും സംഭവിക്കരുത്. എവിടെയൊക്കെ പരാതി നൽകാനാവുമോ അവിടെയൊക്കെ പരാതി കൊടുക്കും" മുഹമ്മദ് ഡാനിഷിന്‍റെ അച്ഛൻ പറഞ്ഞു. 


ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന്ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!