ആലുവയിൽ കല്ലേറ് നടത്തി, തടയാനെത്തിയ പൊലീസുകാരന്റെ തലയടിച്ചു പൊളിച്ചു, പ്രതി റിമാൻഡിൽ

Published : Feb 02, 2024, 10:55 PM IST
ആലുവയിൽ കല്ലേറ് നടത്തി, തടയാനെത്തിയ പൊലീസുകാരന്റെ തലയടിച്ചു പൊളിച്ചു, പ്രതി റിമാൻഡിൽ

Synopsis

സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ രാജേഷിനാണ് അക്രമത്തിൽ പരിക്കേറ്റത്. 

കൊച്ചി: ആലുവ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതി റിമാൻഡിൽ. പൊലീസ് പിടികൂടിയ ജാർഖണ്ട് ജെസ്പൂർ സ്വദേശി സുരേഷ് കുമാർ (42) നെയാണ് കോടതി റിമാൻഡ് ചെയ്തത്. സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ രാജേഷിനാണ് അക്രമത്തിൽ പരിക്കേറ്റത്. 

കഴിഞ്ഞ ദിവസം വൈകീട്ട് എഴുമണിയോടെ ആലുവ പെരിയാർ നഗർ റെസിഡൻസിയിൽ ബഹളം വയ്ക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സംഘം അവിടെയെത്തുകയായിരുന്നു. പൊലീസെത്തുമ്പോൾ ഇയാൾ അക്രമാസക്തനായി നിൽക്കുകയായിരുന്നു. പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ കല്ലിന് ചെവിയുടെ ഭാഗത്ത് ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ രാജേഷ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് സ്റ്റേഷനിലും, ആശുപത്രിയിലും പ്രതി അക്രമം അഴിച്ചുവിട്ടു.

മദ്യലഹരിയിലായിരുന്നു ഇയാൾ. തലക്ക് പരിക്കേറ്റ രാജേഷിനെ ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആലുവയില്‍ അപ്പാര്‍ട്ട്മെന്‍റിലേക്കും വാഹനങ്ങള്‍ക്കും നേരെ മദ്യലഹരിയില്‍ ഇയാൾ കല്ലെറിഞ്ഞിരുന്നു. തുടര്‍ന്ന് കസ്റ്റഡിയിലെടുക്കാൻ എത്തിയപ്പോഴാണ് പൊലീസുകാരന് നേരെ ആക്രമിച്ചത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമിത മദ്യ ലഹരിയിലായതിനാല്‍ ഇയാളുടെ പേരുവിവരങ്ങള്‍ ഇന്നലെ പൊലീസിന് കിട്ടിയിരുന്നില്ല.

എല്ലാം പുഴയിലേക്ക് തള്ളാം എന്ന് കരുതുന്നവരോടാണ്, പോക്കറ്റ് കാലിയാകും, ജയിലും; പമ്പാ തീരത്തുനിന്ന് പഠിക്കാം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതിവേഗ റെയിലിനായി മെട്രോമാന്റെ നീക്കം, പൊന്നാനിയിൽ ഓഫീസ് ഇ ശ്രീധരൻ ഉദ്ഘാടനം ചെയ്യും, ആദ്യ വിശദീകരണ യോഗം 15ന് മലപ്പുറത്ത്
നാലെണ്ണം കോൺഗ്രസിന് തിരികെ വേണം, പകരം പൂഞ്ഞാർ കിട്ടണമെന്ന് കേരള കോൺഗ്രസ്, യുഡിഎഫ് സീറ്റ് വിഭജന ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക്